image

3 Dec 2022 10:30 AM GMT

Kerala

കാറിന് മൈലേജില്ല; 3.1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

MyFin Bureau

car mileage judgment compensation
X

Summary

  • സാമ്പത്തിക നഷ്ടമായി 1,50,000 രൂപ
  • യാതനകള്‍ക്ക് 1,50,000 രൂപ
  • ചെലവിലേക്കായി 10,000 രൂപ
  • ഒന്‍പത് ശതമാനം പലിശയും നല്‍കണം


തൃശൂര്‍: കാറിന് കമ്പനി പറഞ്ഞ മൈലേജ് ഇല്ലാത്തതിനാല്‍ പരാതിക്കാരിക്ക് നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചൊവ്വൂര്‍ തൊട്ടിപ്പറമ്പില്‍ വീട്ടില്‍ സൗദാമിനി പി പിയ്ക്ക് ഉപഭോക്ത്യ തര്‍ക്കപരിഹാര കമ്മീഷന് നല്‍കിയ ഹര്‍ജിയിലാണ് അനുകൂലമായി വിധി വന്നത്.

സാമ്പത്തിക നഷ്ടമായി 1,50,000 രൂപയും യാതനകള്‍ക്ക് 1,50,000 രൂപയും കൂടാതെ ചെലവിലേക്കായി 10,000 രൂപയും അടക്കം 3,10,000 രുപയാണ് നല്‍കേണ്ടത്. കൂടാതെ ഒന്‍പത് ശതമാനം പലിശയും നല്‍കണം.

തൃശുര്‍ പുഴയ്ക്കലുള്ള കൈരളി ഫോര്‍ഡ് പ്രൈവറ്റ് ലിമിറ്റഡിന്റെയും, ചെന്നൈയിലെ ഫോര്‍ഡ് ഇന്ത്യാ ലിമിറ്റഡിന്റെയും മാനേജിംഗ് ഡയറക്ടര്‍മാരാണ് ഈ തുക നല്‍കേണ്ടത്. 8,94,876 രൂപ നല്‍കി വാങ്ങിയ കാറിന് ഒരു ലിറ്റര്‍ ഡീസലിന് 32 കിലോമീറ്ററിലധികം മൈലേജ് ലഭിക്കുമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം.

എന്നാല്‍ ഇതു കിട്ടാതെ വന്നതോടെ സൗദാമിനി ഹര്‍ജി നല്‍കുകയായിരുന്നു. തുടര്‍ന്ന് കമ്മീഷന്‍ നിയോഗിച്ച വിദഗ്ധ കമ്മീഷണര്‍ പരിശോധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വാഗ്ദാനം ചെയ്തതിനേക്കാള്‍ 40 ശതമാനം കുറവാണ് മൈലേജ് എന്നും ഒരു ലിറ്റര്‍ ഡീസലിന് 19.6 കിലോമീറ്റര്‍ മൈലേജ് മാത്രമേ കിട്ടുന്നുള്ളൂവെന്നും കണ്ടെത്തി. 32 കിലോമീറ്ററിലധികം മൈലേജ് ബ്രോഷറില്‍ കാണിച്ചതായും കമ്മീഷന് തെളിഞ്ഞതോടെയാണ് നഷ്ടപരിഹരം നല്‍കാന്‍ വിധിച്ചത്.