image

12 Aug 2023 1:30 PM IST

Kerala

വിലക്കിഴിവിന്റെ ഓണ സമ്മാനവുമായി കയര്‍ഫെഡ്

Kochi Bureau

വിലക്കിഴിവിന്റെ ഓണ സമ്മാനവുമായി കയര്‍ഫെഡ്
X

Summary

  • മിന്നും പൊന്നോണം സ്വര്‍ണ സമ്മാന പദ്ധതി മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു


ഓണം വിപണി പ്രതീക്ഷിച്ച് സംസ്ഥാനമൊട്ടാകെ താല്‍ക്കാലിക വില്‍പ്പനശാലകള്‍ സജ്ജമാക്കാനൊരുങ്ങി കയര്‍ഫെഡ്. 50 ശതമാനം വരെ വിലക്കിഴില്‍ സെപ്റ്റംബര്‍ 15 വരെ വില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കും. ഓണക്കാലത്ത് കയര്‍ഫെഡ് സംഘടിപ്പിക്കുന്ന മിന്നും പൊന്നോണം സ്വര്‍ണ സമ്മാന പദ്ധതി വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു.

റബറൈസ്ഡ് കയര്‍ മെത്തകള്‍, കയര്‍ മാറ്റുകള്‍, മാറ്റിംഗ്സുകള്‍, പിവിസി ടഫ്റ്റഡ് മാറ്റുകള്‍, റബ്ബര്‍ ബാക്ക്ഡ് ഡോര്‍ മാറ്റുകള്‍, ടൈലുകള്‍, ചവിട്ടികള്‍, കൊക്കോഫെര്‍ട്ട് ജൈവവളം, കൊക്കോ പോട്ട്, ഇനാക്കുലേറ്റഡ് പിത്ത് തുടങ്ങിയ ഉത്പന്നങ്ങളാണം ഓഫറില്‍ വില്‍പ്പനക്കെത്തിയിരിക്കുന്നത്. കയര്‍ഫെഡിന്റെ ബ്രാന്റഡ് ഉല്‍പ്പന്നമായ കയര്‍ഫെഡ് മെത്തകള്‍ക്ക് 50 ശതമാനം വിലക്കുറവും ആകര്‍ഷകമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരഞ്ഞെടുത്ത മെത്തകള്‍ ഒരെണ്ണം വാങ്ങുമ്പോള്‍ ഒരെണ്ണം തികച്ചും സൗജന്യം എന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

സര്‍ക്കാര്‍, പൊതുമേഖല, കയര്‍ മേഖല, മറ്റ് പൊതുമേഖലാ മേഖല സ്ഥാപനം, സഹകരണ മേഖല എന്നിവിടങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് 38 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ടില്‍ ഷോറൂമുകളില്‍ നിന്നും 10 കിലോമീറ്റര്‍ ചുറ്റളവില്‍ ഉല്‍പ്പന്നങ്ങള്‍ സൗജന്യമായി എത്തിച്ച് നല്‍കും.

കയര്‍ഫെഡ് പുതുതായി വിപണിയില്‍ ഇറക്കുന്ന കയര്‍ഫെഡ് ലൈഫ് മാട്രസ് രണ്ട് വ്യത്യസ്ത ഓഫറില്‍ ഓണക്കാലത്ത് ലഭിക്കും. 6800 രൂപ വിലയുള്ള ഡബിള്‍കോട്ട് മെത്ത വാങ്ങുമ്പോള്‍ അതേ അളവിലുള്ള ഡബിള്‍ കോട്ട് മെത്ത സൗജന്യമായി ലഭിക്കുന്ന ഓഫറും ഇതേ വിലയുള്ള മെത്ത വാങ്ങുമ്പോള്‍ വിലയില്‍ നിന്നും 50 ശതമാനം ഡിസ്‌കൗണ്ട് നല്‍കി 3400 രൂപ നിരക്കില്‍ വാങ്ങാന്‍ കഴിയന്ന ഓഫറും കയര്‍ഫെഡ് പ്രഖ്യാപിച്ചിട്ടുണ്ട്.

കയര്‍ഫെഡ് ഷോറൂം, പ്രദര്‍ശനശാലകള്‍, ഏജന്‍സികള്‍ എന്നിവിടങ്ങളില്‍ നിന്ന് ഓണം വിപണന പദ്ധതി പ്രകാരം 2000 രൂപയ്ക്ക് മുകളിലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് മിന്നും പൊന്നാണം പദ്ധതി പ്രകാരം നറുക്കെടുപ്പിലൂടെ സ്വര്‍ണ്ണ സമ്മാന പദ്ധതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂപ്പണ്‍ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് സമ്മാനങ്ങള്‍ ലഭിക്കും. ഒന്നാം സമ്മാനം മൂന്ന് പവന്‍ സ്വര്‍ണ്ണം, രണ്ടാം സമ്മാനം രണ്ട് പവന്‍ സ്വര്‍ണ്ണം, മൂന്നാം സമ്മാനം ഒരു പവന്‍ സ്വര്‍ണ്ണം എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. കൂടാതെ 50 പേര്‍ക്ക് 1 ഗ്രാം വീതം സമാശ്വാസ സമ്മാനങ്ങളും നല്‍കും.

പുതിയ കാലഘട്ടത്തില്‍ ഉത്പാദന ക്രമത്തില്‍ മാറ്റം വരുത്തിക്കൊണ്ടു മാത്രമേ പരമ്പരാഗത വ്യവസായങ്ങള്‍ക്കും മുന്നോട്ടു പോകാന്‍ കഴിയൂ. ഈ ലക്ഷ്യത്തിലേക്കാണ് കയര്‍ വകുപ്പ് മുന്നേറുന്നത്. പരമ്പരാഗത വ്യവസായ തൊഴിലാളികളെ സംരക്ഷിച്ചും യന്ത്രവല്‍ക്കരണത്തിലൂടെ കമ്പോളത്തിന് ആവശ്യമായ ഗുണനിലവാരമുള്ള കയറും കയര്‍ ഉല്‍പ്പന്നങ്ങളും നിര്‍മ്മിച്ചും ഈ വ്യവസായം നേരിടുന്ന പ്രതിസന്ധിയെ അതിജീവിക്കുവാനാണ് സര്‍ക്കാരും കയര്‍ഫെഡും പരിശ്രമിക്കുന്നതെന്നും വ്യവസായ മന്ത്രി പി രാജീവ് പറഞ്ഞു.

കയര്‍ സംഘങ്ങളുടെ കുടിശ്ശികയില്‍ 21 കോടി രൂപ വിതരണം ചെയ്തിട്ടുണ്ട്. കയര്‍ ഫെഡില്‍ ബാക്കിയിരിക്കുന്ന കയര്‍ വിലക്കിഴിവില്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇതിലൂടെ 26640 ക്വിന്റല്‍ കയര്‍ വിറ്റിഴിച്ചിട്ടുണ്ട്. പുതിയതായി സംഭരിച്ച കയറില്‍ 12326 ക്വിന്റല്‍ വിറ്റുപോയിട്ടുണ്ട്.