image

3 Feb 2024 10:02 AM GMT

Kerala

ചെലവുകൾ നിയന്ത്രിക്കുക: കെ എൻ ഹരിലാൽ

MyFin Desk

ചെലവുകൾ  നിയന്ത്രിക്കുക: കെ എൻ ഹരിലാൽ
X

Summary

  • വായ്പ എടുക്കാനും നിയന്ത്രണം
  • പുതു സംരംഭകരെ പ്രോത്സാഹിപ്പിക്കണം


സംസ്ഥാനത്തോടുള്ള കേന്ദ്ര സമീപനം കേരളത്തെ പ്രതിസന്ധിയിലാക്കുന്നതായി ആസൂത്രണ ബോര്‍ഡ് അംഗം കെ എന്‍ ഹരിലാല്‍ പറയുന്നു. പ്രതിസന്ധിക്കു താല്‍ക്കാലിക പരിഹാരമായി വായ്പ എടുക്കാന്‍ ശ്രമിച്ചാലും ഇപ്പോള്‍ നിയന്ത്രണങ്ങളാണ്. വായ്പാ പരിധി കേന്ദ്രം വെട്ടിക്കുറച്ചതുകാരണം പലതും പുനക്രമീകരിക്കേണ്ട സ്ഥിതിയിലാണ് സംസ്ഥാനം.

നിലവില്‍ കൂടുതല്‍ സംരഭകരെ പ്രോത്സാഹിപ്പിക്കേണ്ട നയം സര്‍ക്കാര്‍ ഈ സാഹചരയത്തില്‍ സ്വീകരിക്കേണ്ടതുണ്ട്. പൊതു-സ്വകാര്യ മേഖലകളില്‍ വ്യവസായങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ടതുണ്ട്.

അടിയന്തിരമായി സര്‍ക്കാര്‍ ചെലവുകള്‍ നിയന്ത്രിക്കേണ്ട സാഹചര്യമാണ് ഉള്ളത്. ഇതനുസരിച്ചുള്ള പദ്ധതികള്‍ വിഭാവനം ചെയ്യണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.