image

10 Jan 2024 2:15 PM GMT

Kerala

2350 കോടിയുടെ കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ പദ്ധതിക്ക് മന്ത്രിസഭ അനുമതി

MyFin Desk

2350 കോടിയുടെ കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ പദ്ധതിക്ക് മന്ത്രിസഭ  അനുമതി
X

Summary

  • ലോക ബാങ്ക് ധനസഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക
  • 285 ദശലക്ഷം യു എസ് ഡോളറാണ് മൊത്തം പദ്ധതി അടങ്കല്‍
  • 709.65 കോടി സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്


ലോക ബാങ്ക് ധനസഹായത്തോടെ കേരള കാര്‍ഷിക കാലാവസ്ഥാ പ്രതിരോധ മൂല്യവര്‍ദ്ധിത ശൃംഖല നവീകരണ പദ്ധതി (KERA) നടപ്പാക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം അനുമതി നല്‍കി. 285 ദശലക്ഷം യു എസ് ഡോളറാണ് (ഏകദേശം 2350 കോടി രൂപ) മൊത്തം പദ്ധതി അടങ്കല്‍. 709.65 കോടി രൂപ സംസ്ഥാന വിഹിതവും 1655.85 കോടി രൂപ ലോക ബാങ്ക് വിഹിതവുമാണ്.

ചെറുകിട കര്‍ഷകര്‍ക്കും കാര്‍ഷികാധിഷ്ഠിത എം എസ് എം ഇകള്‍ക്കും കാലാവസ്ഥയെ പ്രതിരോധിക്കുന്ന രീതികള്‍ അവലംബിച്ച് കൃഷിയിലും അനുബന്ധ മേഖലയിലും നിക്ഷേപം നടത്താന്‍ സഹായിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

2024-25 മുതല്‍ 2028-29 വരെ സാമ്പത്തിക വര്‍ഷങ്ങളിലേക്ക് ആവശ്യമായ തുക സംസ്ഥാന പദ്ധതി വിഹിതത്തില്‍ വകയിരുത്തിയാണ് 709.65 കോടി രൂപ സംസ്ഥാന വിഹിതമായി അനുവദിക്കുന്നത്.

കൃഷിയിലെ കാലാവസ്ഥാ പ്രതിരോധവും ലഘൂകരണവും, പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമാക്കി മൂല്യവര്‍ദ്ധനയ്ക്കായി ചെറുകിട ഉടമകളുടെ വാണിജ്യവത്ക്കരണം വര്‍ദ്ധിപ്പിക്കല്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് ഓര്‍ഗനൈസേഷന്‍, ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി, അഗ്രി ബിസിനസ്സ്, അഗ്രി സ്റ്റാര്‍ട്ടപ്പുകള്‍, ഭക്ഷ്യകാര്‍ഷിക ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ എന്നിവയുടെ ശാക്തീകരണം, പ്രോജക്റ്റ് മാനേജ്‌മെന്റ് യൂണിറ്റ്, കണ്ടിന്‍ജന്റ് എമര്‍ജന്‍സി റെസ്‌പോണ്‍സ്, കാലാവസ്ഥാ ധനസഹായം എന്നിവയാണ് പദ്ധതിയുടെ ഘടകങ്ങള്‍.