image

20 March 2025 11:43 AM IST

Kerala

വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാത; ഡിപിആറിന് അനുമതി, ചെലവ് 1482.92 കോടി

MyFin Desk

vizhinjam underground railway dpr approved
X

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (DPR)ന് മന്ത്രിസഭായോഗം അനുമതി നൽകി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. 2028 ഡിസംബറിൽ റെയിൽ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം. കൊങ്കൺ റെയിൽ കോർപ്പറേഷനാണ് പദ്ധതിയുടെ നിർമാണച്ചുമതല.

ബാലരാമപുരത്തുനിന്ന്‌ വിഴിഞ്ഞത്തേക്ക്‌ 10.7 കിലോമീറ്ററാണ്‌ റെയിൽപ്പാത നിർമിക്കേണ്ടത്‌. ഇതിൽ 9.5 കിലോമീറ്റർ ഭൂഗർഭപാതയാണ്‌. റെയിൽപ്പാതയുടെ നിർമാണത്തിന്‌ 1402 കോടിരൂപയാണ്‌ ചെലവ്‌. ഇത്‌ പൂർണമായും സംസ്ഥാനസർക്കാർ വഹിക്കും. ന്യൂ ഓസ്ട്രിയൻ ടണലിങ് മെതേഡ് (എൻഎടിഎം) എന്ന സാങ്കേതിക വിദ്യയാവും ഭൂഗർഭപാതയുടെ നിർമാണത്തിനായി ഉപയോഗിക്കുക. ടേബിൾ ടോപ്പ് രീതിയിലാവും ഭൂഗർഭപാത ബാലരാമപുരത്തേക്ക് എത്തുക. പദ്ധതിയ്ക്കായി ബാലരാമപുരം, പള്ളിച്ചൽ, അതിയന്നൂർ വില്ലേജുകളിലായി 4.697 ഹെക്ടർ ഭൂമി ഏറ്റെടുക്കും. വിഴിഞ്ഞം വില്ലേജിൽപ്പെട്ട 0.829 ഹെക്ടർ സ്ഥലവും ഏറ്റെടുക്കും. വിശദപദ്ധതി രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതോടെ നിർമാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും.