image

7 March 2024 10:28 AM

Kerala

വേനൽ ചൂട് കനത്തു: പ്രതിദിനം വിൽക്കുന്നത് 2 കോടി രൂപയുടെ കുപ്പിവെള്ളം

MyFin Desk

13 lakh liters of bottled water is consumed daily
X

Summary

  • നേട്ടം കൊയ്ത് കുപ്പിവെള്ള കമ്പനികള്‍
  • കേരളത്തില്‍ ഒരു ദിവസം ശരാശരി 13 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം വിറ്റുപോകുന്നു


വേനല്‍ചൂട് കനത്തതോടെ കുപ്പിവെള്ളം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്.

കേരളത്തില്‍ ഒരു ദിവസം ശരാശരി 13 ലക്ഷം ലിറ്റര്‍ കുപ്പിവെള്ളം വിറ്റുപോകുന്നുവെന്നാണ് കണക്ക്. പ്രതിദിനം രണ്ടുകോടി രൂപയുടെ കുപ്പിവെള്ളം വില്‍ക്കുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ഏപ്രില്‍,മേയ് മാസങ്ങളില്‍ ചൂട് കടുക്കുമെന്നതിനാല്‍ വില്‍പന ഇനിയും ഉയരുമെന്നാണ് കുപ്പിവെള്ള കമ്പനികളുടെ കണക്കുക്കൂട്ടല്‍.

നിലവിലെ കുപ്പിവെള്ള വില്‍പനയുടെ കണക്കുകളനുസരിച്ച് ഈ വര്‍ഷത്തെ വില്‍പ്പന മുന്‍കാലങ്ങളിലെ റെക്കോര്‍ഡ് മറികടക്കും. ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത് മാത്രം 200 കോടി രൂപയുടെ കച്ചവടം നടക്കുമെന്നാണ് കുപ്പിവെള്ള കമ്പനികള്‍ പ്രതീക്ഷിക്കുന്നത്.

കേരളത്തില്‍ ഇപ്പോള്‍ 240 അംഗീകൃത യൂണിറ്റുകളിലായി ഒരു വര്‍ഷം 300 കോടി രൂപയുടെ കുപ്പിവെള്ളമാണ് വില്‍ക്കുന്നത്.

വന്‍കിട കമ്പനികള്‍, ചെറുകിട സംരംഭകര്‍ എന്നിവരെ കൂടാതെ സംസ്ഥാന സര്‍ക്കാരും കുപ്പിവെള്ളം വിപണിയില്‍ എത്തിക്കുന്നുണ്ട്.

ഫ്ലാറ്റുകൾ , ഓഫീസുകള്‍, കച്ചവടസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ 20 ലിറ്റര്‍ ജാറിന്റെ ഉപയോഗം കൂടിയിട്ടുണ്ട്.

എറണാകുളം, തിരുവനന്തപുരം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിലാണ് ഉപയോഗം കൂടുതലും.