image

28 July 2023 12:15 PM

Kerala

30 കോടി രൂപ സമാഹരിച്ച് ബിയോണ്ട് സ്‌നാക്

Kochi Bureau

How Beyond Snack
X

Summary

  • നിക്ഷേപകരില്‍ നിന്നായി ബിയോണ്ട് സ്‌നാക് മുന്‍പ് 5.30 കോടി രൂപ സമാഹരിച്ചിട്ടുണ്ട്‌


ബിയോൗണ്ട് സ്‌നാക്, കേരളത്തിന്റെ സ്വന്തം കായ വറുത്തതിന്റെ പുതിയ ബ്രാന്‍ഡ് സമാഹരിച്ചത് 30 കോടി രൂപ. മുംബൈ കേന്ദ്രമായുള്ള വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ നാബ് വെഞ്ച്വേഴ്‌സ് ആണ് 30 കോടി യുടെ നിക്ഷേപം നടത്തിയിരിക്കുന്നത്. മുന്‍പ് വിവിധ നിക്ഷേപകരില്‍ നിന്നായി ബിയോണ്ട് സ്‌നാക് 5.30 കോടി രൂപ സമാഹരിച്ചിട്ടുണ്ട്.

പ്രതിമാസം മൂന്ന് കോടി രൂപയുടെ വരുമാനമാണ് കമ്പനി നിലവില്‍ നേടുന്നത്. ആലപ്പുഴ മാവേലിക്കര സ്വദേശിയായ മാനസ് മധു 2020 ലാണ് ബിയോണ്ട് സ്‌നാക്ക് ആരംഭിച്ചത്. ജ്യോതി രാജ് ഗുരു, ഗൗതം രഘുരാമന്‍ എന്നിവര്‍ പിന്നീട് കമ്പനിയുടെ സഹ സ്ഥാപകരായി ചേരുകയായിരുന്നു.

ആറ് വ്യത്യസ്ത രുചികളില്‍ ബിയോണ്ട് ചിപ്‌സ് ലഭിക്കുന്നുണ്ട്. ഓണ്‍ലൈനില്‍ കൂടാതെ ബെംഗളൂരു, മഹാരാഷ്ട്ര, ഹൈദരാബാദ് എന്നിവിടങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ലഭ്യമാണ്. യുഎസ്, സ്വീഡന്‍, സിങ്കപ്പൂര്‍, ഓസ്‌ട്രേലിയ, നേപ്പാള്‍, കുവൈത്ത്, ഖത്തര്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്ക് നിലവില്‍ കയറ്റുമതിയുണ്ട്. കാനഡയിലേക്കും സ്വീഡനിലേക്കും ഉടന്‍ കയറ്റുമതി യാഥാര്‍ത്ഥ്യമാകും. 25 നഗരങ്ങളില്‍ ഉത്പന്നം എത്തിച്ചുകൊണ്ട് ഒപ്പം 100 കോടി വാര്‍ഷിക വിറ്റുവരവാണ് കമ്പനി ലക്ഷ്യമിടുന്നത്.