22 Oct 2024 3:30 PM IST
കേരളത്തിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള കുടുംബശ്രീ സിഡിഎസുകളില്‍ അക്കൗണ്ടന്‍റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 21 ഒഴിവുകളാണുള്ളത്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്‌ടോബര്‍ 25.
ശമ്പളം: പ്രതിമാസം 12,000 രൂപ.
യോഗ്യത: ബികോം ബിരുദവും ടാലി, കംപ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും അക്കൗണ്ടിങ്ങില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ടത്. അപേക്ഷകര്‍ കുടുംബശ്രീ അയല്‍ക്കൂട്ട അംഗമോ ഓക്‌സിലറി ഗ്രൂപ്പംഗമോ ആയിരിക്കണം. അതാത് ജില്ലകളില്‍ നിന്നുള്ളവരുമായിരിക്കണം. നിലവില്‍ മറ്റ് ജില്ലകളില്‍ സിഡിഎസ് അക്കൗണ്ടന്‍റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിബന്ധന ബാധകമല്ല. അവര്‍ ബന്ധപ്പെട്ട ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്ററില്‍ നിന്ന് ശുപാര്‍ശക്കത്ത് സമര്‍പ്പിക്കണം.
ഒഴിവുകള്‍: തിരുവനന്തപുരം-4, കൊല്ലം-2, കോഴിക്കോട്-2, വയനാട്-1, കാസര്‍കോട്-1, പത്തനംതിട്ട-5, ആലപ്പുഴ -4, കണ്ണൂര്‍-2.
അപേക്ഷ ഫീസ്: 300 രൂപ.