5 Oct 2023 10:15 AM IST
Summary
- ഈ മുന്നേറ്റത്തില്‍ നിര്‍ണായക സ്ഥാനമാണ് ജീവനക്കാര്‍ക്കുള്ളത്.
തൃക്കാക്കര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോഗ്രേഡ് ഇന്‍ഡസ്ട്രീസിന് ഗുണനിലവാരത്തിനുള്ള വിഡിഎ അംഗീകാരം കൈമാറി. ദുബായിലെ ഫസ്റ്റ് കാപ്പിറ്റല്‍ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനിയുടെ ചെയര്‍മാനും ബിപോയിന്റ് കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ സിഇഒ യുമായ അബ്ദുള്ള അല്‍ മയീനിയില്‍ നിന്നും ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ് സിഇഒ ടി മുഹമ്മദ് അഷറഫ് വിഡിഎ അംഗീകാരം ഏറ്റുവാങ്ങി. എച്ച്‌കെഎ ഗ്രൂപ്പിന്റെ ഭാഗമാണ് ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്.
തൃക്കാക്കര മുനിസിപ്പല്‍ കൗണ്‍സിലര്‍ റസിയ നിഷാദ് അധ്യക്ഷയായിരുന്നു. തൃക്കാക്കര മുന്‍സിപ്പാലിറ്റി അദ്ധ്യക്ഷ രാധാമണി പിളള, ജില്ലാ വ്യവസായ വകുപ്പ് ജനറല്‍ മാനേജര്‍ പി എ നജീബ്, കണയന്നൂര്‍ താലൂക്ക് വ്യവസായ അസിസ്റ്റന്റ് ഓഫീസര്‍ പി. നമിത എന്നിവര്‍ പ്രസംഗിച്ചു. ഡ്രൈവര്‍മാരുടെ കുടുംബ പശ്ചാത്തലത്തെ ആസ്പദമാക്കി ചിത്രീകരിച്ച വീഡിയോയുടെ പ്രകാശനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രാധാമണി പിളള നിര്‍വഹിച്ചു.
ഒരു നൂറ്റാണ്ടിന്റെ അനുഭവം
1924 ല്‍ തുടങ്ങിയ കമ്പനിക്ക് ഒരു നൂറ്റാണ്ടിനടുത്ത് വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച അനുഭവസമ്പത്തുണ്ട്. കമ്മോഡിറ്റി ട്രേഡിങില്‍ തുടങ്ങി ഇന്റര്‍നാഷണല്‍ ട്രേഡിങ്, കണ്‍സ്ട്രക്ഷന്‍ മെറ്റീരിയല്‍സ്, ഓട്ടോമൊബൈല്‍ അക്സെസറീസ് തുടങ്ങിയ മേഖലകളിലേക്ക് പിന്നീട് വ്യാപിപ്പിച്ചു. 2007 ലാണ് നിര്‍മ്മാണ മേഖലയിലേക്ക് കടന്നത്. റോഡ് സ്പീഡ് ലിമിറ്റര്‍ നിര്‍മാണമായിരുന്നു ഈ രംഗത്തെ ആദ്യ ചുവടുവയ്പ്പ്.
അഞ്ച് ദശലക്ഷം ഡോളറാണ് കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ്. രാജ്യത്ത് 984 ഡീലര്‍മാരുടെ ശൃംഖല കമ്പനിക്കുണ്ട്. തുടര്‍ന്ന് വിദേശ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച കമ്പനിക്ക് ഇപ്പോള്‍ 30 രാജ്യങ്ങളില്‍ സാന്നിധ്യമുണ്ട്. റോഡ് സേഫ്റ്റിയിലെ മികവിന് ദുബായ് സര്‍ക്കാരില്‍ നിന്നും ബഹുമതി ലഭിച്ചിട്ടുണ്ട്.
പരിസ്ഥിതി സൗഹാര്‍ദ്ദപരമായ നവീന ഉത്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിലും മുന്‍പന്തിയിലാണ് ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ്. തായ് വാനില്‍ നിന്നുള്ള നൊവാക്‌സ് കമ്പനിയുമായി ചേര്‍ന്നുള്ള സംയുക്ത സംരംഭം ആഡ് ബ്ലൂ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. രണ്ട് ലിറ്ററിന് മുകളില്‍ കപ്പാസിറ്റിയുള്ള ഡീസല്‍ വാഹന എഞ്ചിനുകളില്‍ സെലക്ടീവ് കാറ്റലിറ്റിക് റിഡക്ഷന്‍ സാങ്കേതികവിദ്യയുടെ ഉപയോഗം നിര്‍ബന്ധിതമാക്കുന്ന ബിഎസ്6, യൂറോ6 മാനദണ്ഡങ്ങളുടെ പശ്ചാത്തലത്തില്‍ ഈ സ്ട്രാറ്റജിക് സഹകരണത്തിന് വലിയ പ്രാധാന്യമുണ്ട്. അന്താരാഷ്ട്ര ടെസ്റ്റിങ്, അക്രെഡിറ്റേഷന്‍ സംവിധാനങ്ങളുമായുള്ള നിരന്തര സഹകരണത്തിലൂടെ ഉന്നതനിലവാരം ഉറപ്പാക്കിയിട്ടുള്ള വിവിധ ഉത്പന്നങ്ങള്‍ ഐഎസ്ഒ 22241 സര്‍ട്ടിഫിക്കേഷന്‍ ഉള്ളവയാണ്.
ഫ്രാഞ്ചൈസി, പാര്‍ട്ണര്‍ഷിപ് എന്നിവയിലൂടെ ഓട്ടോഗ്രേഡ് ഇന്ഡസ്ട്രീസ് മികച്ച വളർച്ചയാണ് കൈവരിച്ചത്. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കമ്പനിക്ക് വിപുലമായ സാന്നിധ്യമുണ്ട്. ആഡ്ബ്ലൂ മാനുഫാക്ച്ചറിംഗിലും വിഡിഎ സര്‍ട്ടിഫിക്കേഷനിലും കമ്പനിക്കുള്ള ശക്തമായ മേല്‍ക്കൈ, പരിസ്ഥിതി സൗഹാര്‍ദ ഉത്പന്നങ്ങളുടെ വിപണിയില്‍ മികച്ച മുന്നേറ്റം കൈവരിക്കാന്‍ പാര്‍ട്ണര്‍മാരെ സഹായിക്കുന്നു. വിവിധ സംസ്ഥാനങ്ങളിലായി ഓട്ടോഗ്രേഡ് ഇന്‍ഡസ്ട്രീസിനുള്ള 7000 ലധികം ഉയര്‍ന്ന മൂല്യമുള്ള ഉപഭോക്താക്കള്‍, പാര്‍ട്ണര്‍മാര്‍ക്ക് മുന്നില്‍ വലിയ അവസരങ്ങള്‍ തുറക്കുന്നു. അവരുടെ ബിസിനസില്‍ ഗണ്യമായ പുരോഗതി കൈവരിക്കാന്‍ ഇതിലൂടെ കഴിയുന്നു. 2025 ഓടെ അന്താരാഷ്ട്ര വിപണിയില്‍ ചുവടുറപ്പിക്കാനും ജിസിസി രാജ്യങ്ങളില്‍ വലിയ വിപണി സ്വന്തമാക്കാനുമുള്ള പദ്ധതികളുമായി മുന്നേറുകയാണ് കമ്പനി.
മറ്റ് പല നിര്‍മാണ വ്യവസായങ്ങളെ അപേക്ഷിച്ച് ആഡ്ബ്ലൂ നിര്‍മാണത്തില്‍ മൂലധനത്തിന്റെ ആവശ്യം പരിമിതമാണ്. അതേസമയം ഉത്പന്നത്തിന്റെ മികവും വിപണി വളര്‍ച്ചയും രണ്ട് വര്‍ഷത്തിനുള്ളില്‍ നിക്ഷേപത്തിന് മികച്ച പ്രതിഫലം സാധ്യമാക്കുകയും ചെയ്യുന്നു. ആഡ്രിനല്‍ ആഡ്ബ്ലൂ ഫില്ലിംഗ് സ്റ്റേഷനും ഇത്തരത്തില്‍, പാര്‍ട്ണര്‍മാരെ സംബന്ധിച്ച് വലിയ ബിസിനസ് വളര്‍ച്ചക്കുള്ള സാദ്ധ്യതകള്‍ മുന്നോട്ട് വയ്ക്കുന്നു.