image

5 Feb 2025 1:37 PM GMT

Kerala

3 കോടി വരെ സർക്കാർ സഹായം; സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു

MyFin Desk

3 കോടി വരെ സർക്കാർ സഹായം; സ്വകാര്യ വ്യവസായ എസ്റ്റേറ്റുകൾക്ക് അപേക്ഷ ക്ഷണിച്ചു
X

സ്വകാര്യ വ്യവസായ എസ്റ്റേറ്റ് ആരംഭിക്കുന്നതിന് താല്പര്യമുള്ളവരിൽ നിന്നും ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു. അഞ്ച് ഏക്കറിനും 10 ഏക്കറിനും ഇടയിലുള്ള ഭൂമിയിൽ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയും 10 ഏക്കറിനും 15 ഏക്കറിനും ഇടയിലുള്ള ഭൂമിയിൽ സ്വകാര്യ വ്യവസായ എസ്റ്റേറ്റും ആരംഭിക്കാവുന്നതാണ്.

വ്യവസായ എസ്റ്റേറ്റിൽ പൊതുസൗകര്യങ്ങൾ വികസിപ്പിക്കുന്നതിന് മൂന്നു കോടി രൂപ വരെ സർക്കാർ ധനസഹായം ലഭിക്കുന്നതാണ്. കേരള ഇൻഡസ്ട്രിയൽ ഏകജാലക ക്ലിയറൻസ് ബോർഡ്, ഇൻഡസ്ട്രിയൽ ടൗൺഷിപ്പ് ഡെവലപ്പ്‌മെന്റ് ആക്ട് 1999 എന്നിവയുമായി യോജിപ്പിച്ചു ഏകജാലക ക്ലിയറൻസ് ബോർഡിന്റെ അധികാര പരിധിയിലായിരിക്കും സ്വകാര്യ വ്യവസായ എസ്റ്റേറ്റ് പ്രവർത്തിക്കുക. സ്വകാര്യ വ്യവസായ എസ്റ്റേറ്റ് തുടങ്ങാൻ ഉദ്ദേശിക്കുന്ന ഭൂമി പരിസ്ഥിതി ലോല പ്രദേശങ്ങൾ, തീരദേശ നിയന്ത്രണ മേഖലകൾ നെൽപ്പാടങ്ങൾ, തണ്ണീർത്തടങ്ങൾ എന്നിവയിൽ പെടാത്തതാവണം.

അപേക്ഷകൾ ഫെബ്രുവരി 15 ന് മുമ്പായി www.industry.kerala.gov.in എന്ന വെബ്സൈറ്റ് മൂഖേന അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക് ആലപ്പുഴ ജില്ലാ വ്യവസായ കേന്ദ്രവുമായോ (04772241272, 9188127004) താലൂക്ക് വ്യവസായ ഓഫീസുകളുമായോ ബന്ധപ്പെടാം.