image

17 Oct 2024 7:07 AM GMT

Kerala

'ലുക്ക് മാറാന്‍ തിരുവനന്തപുരം വിമാനത്താവളം' വരുന്നത് വമ്പന്‍ മാറ്റം

MyFin Desk

adani group is preparing to invest heavily in thiruvananthapuram airport
X

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് 1,300 കോടി രൂപ നിക്ഷേപിക്കുമെന്ന് അദാനി എയർപോർട്ട് ഹോൾഡിംഗ്‌സ് ലിമിറ്റഡ്. ഈ സാമ്പത്തിക വർഷം നിർമ്മാണം ആരംഭിക്കുമെന്നും 2027-ഓടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും എഎഎച്ച്എൽ വ്യക്തമാക്കി. "പ്രോജക്റ്റ് അനന്ത" എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ വിമാനത്തവാളത്തിൽ വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. 2021 ഒക്ടോബറിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൻ്റെ നടത്തിപ്പ്, വികസനം എന്നിവ അദാനി എയർപോർട്ട് ഹോൾഡിംഗ്സ് ലിമിറ്റഡ് ഏറ്റെടുത്തത്.

നിലവിൽ 45,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളം പ്രതിവർഷം 32 ലക്ഷം യാത്രക്കാരെ സ്വീകരിക്കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ഇത് 165,000 ചതുരശ്ര മീറ്ററിലേക്ക് വിപുലീകരിക്കും. ഇതോടെ പ്രതിവർഷം 1.2 കോടി യാത്രക്കാരെ സ്വീകരിക്കാൻ കഴിയുന്ന തരത്തിലുള്ള പുതിയ സജ്ജീകരണങ്ങൾ വിമാനത്തവാളത്തിൽ സൃഷ്ടിക്കും.

കേരളത്തിലെ ക്ഷേത്ര സമുച്ചയങ്ങളുടെ രൂപകല്പനയെ മാതൃകയാക്കി അതേ വസ്തുവിദ്യയെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പുതിയ ടെർമിനലിന്റെ രൂപകൽപ്പന. ടെർമിനലിൽ ഹോട്ടൽ, റസ്റ്റോറന്റുകൾ അഡ്മിനിസ്‌ട്രേറ്റീവ് സ്‌പെയ്‌സുകൾ എന്നിവ ഉൾപ്പെടും. സന്ദർശകർക്കും യാത്രക്കാർക്കും മെച്ചപ്പെട്ട കാർ പാർക്കിങ് സൗകര്യവും ഉണ്ടാകും. ഒരു പുതിയ എയർ ട്രാഫിക് കൺട്രോൾ (ATC) ടവർ, ഒരു അന്താരാഷ്ട്ര കാർഗോ കോംപ്ലക്സ്, റിമോട്ട് ചെക്ക്-ഇൻ ഓപ്ഷനുകൾ എന്നിവയും നവീകരത്തിന്റെ ഭാഗമായി നിർമ്മിക്കും.