image

28 Dec 2023 9:51 AM GMT

Kerala

ക്ലയന്റ് റഫറൽ പദ്ധതിയുമായി അക്യൂമെൻ ക്യാപിറ്റൽ മാർക്കറ്റ്

MyFin Desk

acumen capital markets with client referral program
X

Summary

  • സെബിയുടെ 37 സെലെക്ടഡ് ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നാണ് അക്യൂമെന്‍
  • നിലവിലെ അക്യൂമെന്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ക്യു ആര്‍ കോഡ് നല്‍കും
  • കേരളത്തിലെ ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ രണ്ടാം സ്ഥാനമാണ് അക്യുമെനുള്ളത്


കൊച്ചി: ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനമായ അക്യൂമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഇന്ത്യ ഉപഭോക്താക്കള്‍ക്കായി റഫറല്‍ പദ്ധതി അവതരിപ്പിച്ചു. ഈ പദ്ധതിയില്‍ അംഗമാവുന്നവര്‍ക്ക് അവര്‍ റഫര്‍ ചെയ്യുന്ന ഉപഭോക്താക്കള്‍ നല്‍കുന്ന ബ്രോക്കറേജ് കമ്മീഷന്റെ 25 ശതമാനം റഫെറല്‍ കമ്മീഷനായി ലഭിക്കുന്നതാണ് പദ്ധതി. ഈ തുക ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ രണ്ടു ദിവസത്തിനകം തന്നെ ക്രെഡിറ്റാകും. ഉപഭോക്താക്കള്‍ക്ക് അധിക വരുമാനം ലഭിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആരംഭിച്ചിരിക്കുന്നത്.

ഈ പദ്ധതിയുടെ ഭാഗമായി നിലവിലെ അക്യൂമെന്‍ ഉപഭോക്താക്കള്‍ക്കും പുതിയ ഉപഭോക്താക്കള്‍ക്കും ക്യു ആര്‍ കോഡ് നല്‍കും. ഈ കോഡ് വഴിയാണ് റഫര്‍ ചെയ്യുന്നവര്‍ പങ്കാളികളാകേണ്ടത്. ഈ പദ്ധതിയുടെ നേട്ടം ജീവിതകാലം മുഴുവന്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. തുകയുടെ കാര്യത്തിലും പരിധിയില്ല.

സെബിയുടെ 37 സെലെക്ടഡ് ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നാണ് അക്യൂമെന്‍. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം മുപ്പത് വര്‍ഷത്തിലേറെയായി ധനകാര്യ സേവനങ്ങള്‍ നല്‍കി വരുന്നു. ബ്രാഞ്ചുകളും ഫ്രാഞ്ചൈസികളുമായി രാജ്യത്തുടനീളം ആയിരത്തില്‍പരം ശാഖകളുണ്ട്. എല്ലാ വിഭാഗം നിക്ഷേപകര്‍ക്കുമുള്ള വണ്‍ സ്റ്റോപ് സൊല്യൂഷനായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. ഇക്വിറ്റി, കമ്മോഡിറ്റി കറന്‍സി, അല്‍ഗോ ട്രേഡിങ്ങ്, മ്യൂച്ചല്‍ ഫണ്ട്, ഐപിഒ, ബോണ്ട്, എസ്എല്‍ബിഎം, ഇന്‍ഷുറന്‍സ്, ഡെപ്പോസിറ്ററി, റിസര്‍ച്ച്, എസ്എംഇ ലിസ്റ്റിംഗ്, ട്രെയിനിംഗ് തുടങ്ങിയ സേവനങ്ങള്‍ അക്യുമെന്‍ നല്‍കി വരുന്നുണ്ട്.

കേരളത്തിലെ ബ്രോക്കറേജ് സ്ഥാപനങ്ങളില്‍ രണ്ടാം സ്ഥാനമാണ് അക്യുമെനുള്ളത്. ഇന്ത്യയിലും വിദേശത്തുമായി 30 പുതിയ ബ്രാഞ്ചുകള്‍ ആരംഭിക്കാനുള്ള ലക്ഷ്യത്തിലാണ് സ്ഥാപനമെന്നും അക്യുമെന്‍ കാപിറ്റലിന്റെ മെന്റര്‍ ടി.എസ് അനന്തരാമന്‍ അഭിപ്രായപ്പെട്ടു. സ്ഥാപനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള ഉത്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും പുറമെ ഇന്‍ഷുറന്‍സ് സേവനങ്ങളും ആരംഭിക്കുമെന്ന് അക്യൂമെന്റെ ഡയറക്ടര്‍ അഖിലേഷ് അഗര്‍വാള്‍ പറഞ്ഞു. സൗജന്യ പോര്‍ട്ട് ഫോളിയോ റീഷഫ്ളിംഗ്, സ്റ്റോക്ക് മാര്‍ക്കറ്റില്‍ എങ്ങനെ നിക്ഷേപിക്കാം, എങ്ങനെ ട്രേഡ് ചെയ്യാം എന്നിവയെക്കുറിച്ച് വനിതകള്‍ക്ക് പരിശീലനം നല്‍കുന്നതിനുള്ള സേവനങ്ങള്‍ ആരംഭിച്ചതായി മാനേജിംഗ് ഡയറക്ടര്‍ അക്ഷയ് അഗര്‍വാളും പറഞ്ഞു. സ്ഥാപനം മിഡില്‍ ഈസ്റ്റിലെ വിപണി വിപുലീകരിക്കുമെന്നും വ്യക്തമാക്കി.