image

12 Jan 2024 8:16 AM GMT

Kerala

കേന്ദ്ര വിഹിതം ലഭിച്ചില്ല, എങ്കിലും ആശ വർക്കർമാരെ കയ്യൊഴിയാതെ സർക്കാർ

MyFin Desk

central govt allocation was not received, state govt paid 99 cr to asha workers
X

Summary

  • മുന്‍കൂറായി 236.66 കോടി രൂപയും സംസ്ഥാനം നല്‍കിയിരുന്നു
  • മരുന്നിന്റെ പണം അടക്കം സമയത്തിന് നല്‍കാനാകാത്ത സ്ഥിതി
  • ദേശീയ ആരോഗ്യ മിഷന് കേന്ദ്ര വിഹിതമായി 371 കോടി രൂപയാണ് നല്‍കാനുളളത്


ആശ വര്‍ക്കര്‍മാരുടെ ഹോണറേറിയം വിതരണത്തിനും ദേശീയ ആരോഗ്യ മിഷനു 99.16 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു.

ബജറ്റ് വിഹിതമായി ഈ ഇനത്തില്‍ 24.16 കോടി രൂപയാണ് അവശേഷിച്ചിരുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയായ എന്‍എച്ച്എമ്മിന് കേന്ദ്ര വിഹിതം നല്‍കാത്ത സാഹചര്യത്തില്‍ അധിക വിഹിതമായി 75 കോടി രൂപകൂടി ലഭ്യമാക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

ദേശീയ ആരോഗ്യ മിഷന് കേന്ദ്ര വിഹിതമായി 371 കോടി രൂപയാണ് നല്‍കാനുളളത്. ഇത് നാലു ഗഡുക്കളായി തുക അനുവദിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഒരു ഗഡു 92 കോടി രൂപയാണ്. ഈ സാമ്പത്തിക വര്‍ഷം പത്തു മാസം കഴിഞ്ഞിട്ടും ഒരു ഗഡു പോലും കേന്ദ്രം നല്‍കിയിട്ടില്ല. സംസ്ഥാന വിഹിതമായി 228 കോടി രുപയും,

മുന്‍കൂറായി 236.66 കോടി രൂപയും സംസ്ഥാനം നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ച ബ്രാന്‍ഡിങ് നടപ്പാക്കുന്നില്ലെന്ന പേരിലാണ് എന്‍എച്ച്എമ്മിന് സമ്മതിച്ച തുകപോലും കേന്ദ്രം തടഞ്ഞുവയ്ക്കുന്നത്.

കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ മരുന്നിന്റെ പണം അടക്കം സമയത്തിന് നല്‍കാനാകാത്ത സ്ഥിതിയുണ്ട്. ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം, 108 ആബുലന്‍സ് ജീവനക്കാരുടെ വേതനം ഉള്‍പ്പെടെ കുടിശികയാകുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലെന്ന് ധനമന്ത്രി പറഞ്ഞു.