image

4 Jan 2024 8:28 AM

Kerala

നിക്ഷേപ സമാഹരണത്തിലൂടെ 9,000 കോടി രൂപ സമാഹരിക്കും: മന്ത്രി വാസവന്‍

MyFin Desk

9,000 cr will be raised through investment mobilization
X

Summary

  • നിക്ഷേപ സമാഹരണം ജനുവരി 10ന് ആരംഭിക്കും
  • 'സഹകരണനിക്ഷേപം കേരളവികസനത്തിന്' എന്നതാണ് സമാഹരണ യജ്ഞത്തിന്റെ മുദ്രാവാക്യം
  • മലപ്പുറത്ത് നിന്നാണ് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിടുന്നത് 900 കോടി രൂപ


സഹകരണ വായ്പാ മേഖലയിലെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ ബാങ്കുകളില്‍ അംഗങ്ങളാക്കുക, ഒരു വീട്ടില്‍ നിന്ന് ഒരു പുതിയ അക്കൗണ്ട് എന്ന കാമ്പയിനുമായി സഹകരണ നിക്ഷേപ സമാഹരണം ജനുവരി 10ന് ആരംഭിക്കും. ഫെബ്രുവരി 10 വരെയുള്ള നിക്ഷേപ സമാഹരണത്തിലൂടെ 9000 കോടി രൂപയുടെ നിക്ഷേപം സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപ സമാഹരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജനുവരി 10ന് രാവിലെ 11.00 മണിക്ക് ജവഹര്‍ സഹകരണ ഭവനില്‍ വെച്ച് സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ നിര്‍വ്വഹിക്കും.

പ്രാഥമിക സഹകരണ ബാങ്ക് ( 7250 കോടി), കേരള ബാങ്ക് ( 1,750 കോടി), സംസ്ഥാന സഹകരണ കാര്‍ഷികവികസന ബാങ്ക് (150 കോടി) രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. നിക്ഷേപത്തിന്റെ 30 ശതമാനം വരെ കറണ്ട് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നീ വിഭാഗത്തിലായിരിക്കണമെന്നാണ് സഹകരണ വകുപ്പ് നിര്‍ദേശം.ഓരോ ജില്ലയും സമാഹരിക്കേണ്ട നിക്ഷേപലക്ഷ്യം നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറത്ത് നിന്നാണ് കൂടുതല്‍ നിക്ഷേപം ലക്ഷ്യമിടുന്നത് 900 കോടി രൂപ. കോഴിക്കോടാണ് രണ്ടാമത് (800 കോടി) രൂപ.

സഹകരണനിക്ഷേപം കേരളവികസനത്തിന് എന്ന മുദ്രാവാക്യത്തില്‍ നടക്കുന്ന 44ാമത് നിക്ഷേപ സമാഹരണ യജ്ഞം സഹകരണ മേഖലയുടെ സ്വാധീനം കൂടുതല്‍ ശക്തിപ്പെടുന്നതിനാണ് ലക്ഷ്യമിടുന്നത്.