15 March 2024 12:25 PM GMT
Summary
- 40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സന്റീവ് ലഭിക്കും
- അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി
റബ്ബര്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം.
ഒരു കിലോ റബ്ബര്‍ കയറ്റുമതി ചെയ്യുമ്പോള്‍ 5 രൂപ ഇന്‍സെന്റീവ് ലഭിക്കുമെന്നാണ് പ്രഖ്യാപനം. ഇതോടെ രാജ്യത്തെ വിപണിയിൽ റബ്ബർ വില വർധിക്കാനുള്ള അവസരമൊരുങ്ങും.
കോട്ടയത്ത് ചേര്‍ന്ന റബ്ബര്‍ ബോര്‍ഡ് മീറ്റിങ്ങിലാണ് തീരുമാനം അറിയിച്ചത്.
ജൂണ്‍ മാസം വരെയാണ് ഷീറ്റ് റബ്ബറിന് കിലോയ്ക്ക് 5 രൂപ ഇന്‍സന്റീവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആര്‍എസ്എസ് 1 മുതല്‍ ആര്‍എസ്എസ് 4 വരെ ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്‍സെന്റീവ് ലഭിക്കും.
40 ടണ്‍ വരെ കയറ്റുമതി ചെയ്യുന്നവര്‍ക്ക് 2 ലക്ഷം രൂപാ ഇന്‍സെന്റീവ് ലഭിക്കും. അന്താരാഷ്ട്ര വിപണിയില്‍ വില വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നടപടി.