15 Jan 2024 1:41 PM GMT
Summary
- അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തുക അനുവദിച്ചിരിക്കുന്നത്
- നാല് വര്‍ഷം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുക
- തിരുവനന്തപുരം സ്‌റ്റേഷന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിൽ
തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിലെ 10 പ്രധാന റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണ പ്രവര്‍ത്തനത്തിന് കേന്ദ്രസര്‍ക്കാര്‍ 3000 കോടി രൂപ അനുവദിച്ചു. അമൃത് ഭാരത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നാല് വര്‍ഷം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കുക.
നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, ട്രെയിന്‍ ഇന്‍ഫര്‍മേഷന്‍, കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍, പ്ലാറ്റ്‌ഫോം വിപുലീകരണങ്ങള്‍, യാത്രക്കാര്‍ക്കുള്ള ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍, നിരീക്ഷണ ക്യാമറകള്‍, ജനറേറ്റര്‍ സൗകര്യങ്ങള്‍ തുടങ്ങിയവ നവീകരണ പ്രവര്‍ത്തനത്തങ്ങളില്‍ ഉള്‍പ്പെടുന്നു.
തലസ്ഥാന നഗരിയായ തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷന് 470 കോടി രൂപ, വര്‍ക്കല (130 കോടി രൂപ), കൊല്ലം (367 കോടി രൂപ), കോഴിക്കോട് (472 കോടി രൂപ), എറണാകുളം ജംക്ഷന്‍ (444 കോടി രൂപ), എറണാകുളം ടൗണ്‍ (226 കോടി രൂപ) എന്നിങ്ങനെ നവീകരണ പ്രവര്‍ത്തനത്തങ്ങള്‍ക്കായി ചെലവഴിക്കും.
എറണാകുളം ജംഗ്ഷന്‍, എറണാകുളം ടൗണ്‍, മംഗളൂരു, കന്യാകുമാരി തുടങ്ങിയ സ്‌റ്റേഷനുകളില്‍ ജോലികള്‍ പുരോഗമിക്കുകയാണ്. കൂടാതെ തിരുവനന്തപുരം സ്‌റ്റേഷന്റെ ടെന്‍ഡര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. തൃശൂര്‍, ചെങ്ങന്നൂര്‍ സ്‌റ്റേഷനുകള്‍ നവീകരിക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.