image

1 Oct 2024 6:27 AM GMT

Kerala

ചരിത്രം സൃഷ്ടിച്ച് കേരളം ! രണ്ടര വര്‍ഷം കൊണ്ട് 3 ലക്ഷം സംരംഭങ്ങൾ

MyFin Desk

entrepreneurial year project by making history
X

'സംരഭക വര്‍ഷം' പദ്ധതി വഴി രണ്ടര വര്‍ഷത്തിനിടെ മൂന്ന് ലക്ഷത്തോളം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സാധിച്ചുവെന്ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പദ്ധതി വഴി പുതുതായി ആരംഭിച്ച സംരംഭങ്ങളില്‍ ഒരു ലക്ഷത്തിലധികം സംരംഭങ്ങളും മാനുഫാക്ചറിങ്ങ് മേഖലയിലാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

2022ല്‍ ആരംഭിച്ച സംരംഭക വര്‍ഷം പദ്ധതി തുടർച്ചയായ രണ്ടാം വര്‍ഷവും ഒരു ലക്ഷം സംരംഭമെന്ന നേട്ടം കൈവരിച്ച് കേരളത്തിന്റെ വ്യവസായ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട് . പദ്ധതിയുടെ ഭാഗമായി രണ്ടര വര്‍ഷക്കാലത്തിനുള്ളില്‍ നാളിതുവരെ 3,00,227 സംരംഭങ്ങള്‍ പ്രവര്‍ത്തനസജ്ജമായിട്ടുണ്ട്. ഇതിലൂടെ 19,446.26 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ കടന്നുവന്നു. 6,38,322 പേര്‍ക്ക് ഈ സംരംഭങ്ങളിലൂടെ തൊഴില്‍ ലഭിച്ചു. ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസിൽ രാജ്യത്തുതന്നെ ഒന്നാമതെത്തി നിൽക്കുന്ന ഘട്ടത്തിൽ മറ്റൊരു വലിയ നേട്ടം കൂടിയാണ് കേരളത്തിന് കൈവരിക്കാൻ സാധിച്ചിരിക്കുന്നത്. 93,000ത്തിലധികം വനിതാ സംരംഭകർ സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി കേരളത്തിലുണ്ടായി എന്നതും ശ്രദ്ധേയമാണ്.

എല്ലാ പഞ്ചായത്തുകളിലും സംരംഭങ്ങൾ ആരംഭിക്കാൻ സഹായിക്കാൻ എക്സിക്യുട്ടീവുകളെ നിയമിക്കുകയും ഹെൽപ് ഡെസ്കുകൾ ആരംഭിക്കുകയും ചെയ്തത് സംരംഭകരാകാൻ ആഗ്രഹിക്കുന്നവർക്ക് പ്രചോദനമായി. ഒപ്പം എം എസ് എം ഇ സംരംഭം ആരംഭിക്കുന്നതിന് 4% പലിശയ്ക്ക് 10 ലക്ഷം രൂപ വരെ വായ്പ നൽകിയതും സംരംഭക ലോകത്തേക്ക് ആളുകളെ ആകർഷിച്ചു. കേരളത്തിലെ എംഎസ്എംഇകളിൽ നിന്നും തിരഞ്ഞെടുത്ത 1000 എം എസ്സ് എം ഇകളെ നാലു വർഷത്തിനുള്ളിൽ ശരാശരി 100 കോടി വിറ്റുവരവുള്ള ബിസിനസുകളായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഈ സർക്കാർ ആരംഭിച്ച മിഷൻ 1000 പദ്ധതി മുന്നോട്ടുപോകുകയാണ്. കൂടാതെ സംസ്ഥാനത്തെ എംഎസ്എംഇകൾക്ക് അപകട സാധ്യതകളിൽ നിന്ന് സാമ്പത്തിക പരിരക്ഷ നൽകുന്നതിന് മിനിമം ഇൻഷുറൻസ് പരിരക്ഷ നൽകാൻവേണ്ടി എം എസ് എം ഇ ഇൻഷുറൻസ് പദ്ധതിയും വ്യവസായവകുപ്പ് ആരംഭിച്ചിട്ടുണ്ട്.