28 April 2024 10:53 AM GMT
Summary
- കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത് 2023 ഏപ്രില്‍ 25നാണ്.
- ഫോര്‍ട്ട് കൊച്ചിയിലേക്കും കഴിഞ്ഞ ദിവസം മെട്രോ സര്‍വ്വീസ് ആരംഭിച്ചിരുന്നു
പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ വാട്ടര്‍ മെട്രോയില്‍ സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം ഇരുപത് ലക്ഷം പിന്നിട്ടിരിക്കുന്നു. കൊച്ചി വാട്ടര്‍ മെട്രോ പ്രവര്‍ത്തനം ആരംഭിച്ചത് 2023 ഏപ്രില്‍ 25നാണ്. 9 ബോട്ടുകളും 2 റൂട്ടുകളുമായി സര്‍വീസ് ആരംഭിച്ച വാട്ടര്‍ മെട്രോ ഇന്ന് 14 ബോട്ടുകളും 5 റൂട്ടുകളുമായി വ്യാപിച്ചിരിക്കുന്നു.
ഫോര്‍ട്ട് കൊച്ചിയിലേക്കും കഴിഞ്ഞ ദിവസം മെട്രോ സര്‍വ്വീസ് ആരംഭിച്ചിരുന്നു . കൂടാതെ കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടണ്‍ ഐലന്‍ഡ്, കടമക്കുടി, മട്ടാഞ്ചേരി എന്നീ ടെര്‍മിനലുകളുടെ നിര്‍മ്മാണവും പുരോഗമിക്കുന്നു .സെപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളില്‍ ഈ റൂട്ടുകളില്‍ സര്‍വ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി 5 ബോട്ടുകള്‍ കൂടി നല്‍കാമെന്ന് കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് അറിയിച്ചിട്ടുണ്ട്. തുച്ഛമായ തുകയില്‍ സുരക്ഷിതവും മനോഹരവുമായ യാത്രയാണ് കൊച്ചി വാട്ടര്‍ മെട്രോ വാഗ്ദാനം ചെയ്യുന്നത് .