image

12 March 2024 2:09 PM GMT

Kerala

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിക്ക്‌ 150 കോടി രൂപ അനുവദിച്ചു

MyFin Desk

150 crores have been sanctioned for the karunya arogya sukhara padhathi
X

Summary

  • കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ സഹായത്തിന്‌ പരിഗണിക്കുന്നതിന്‌ തടസമാകില്ല
  • കുടുംബത്തിലെ എല്ലാവർക്കും പദ്ധതി സഹായത്തിനും അർഹതയുണ്ട്‌.


കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.

കഴിഞ്ഞമാസം ആദ്യം 100 കോടി രൂപ നല്‍കിയിരുന്നു.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ 2695 കോടി രൂപയാണ് പദ്ധതിക്കായി നല്‍കിയത്. ഇതില്‍ കേന്ദ്ര സര്‍ക്കാര്‍ വിഹിതം വര്‍ഷം 151 കോടി രൂപ മാത്രമാണ്.

41.96 ലക്ഷം കുടുംബങ്ങള്‍ കാസ്പില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് സര്‍ക്കാര്‍, എംപാനല്‍ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ സൗജന്യ ചികിത്സ സൗകര്യമുണ്ട്.

ഒരു കുടുംബത്തിലെ മുഴുവന്‍ വ്യക്തികള്‍ക്കോ അല്ലെങ്കില്‍ ഒരു വ്യക്തിക്കു മാത്രമായോ പദ്ധതിയിലൂടെ സഹായം ലഭിക്കും.

കുടുംബാംഗങ്ങളുടെ എണ്ണമോ പ്രായപരിധിയോ ഒന്നും സഹായത്തിന് പരിഗണിക്കുന്നതിന് തടസമാകില്ല. ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും പദ്ധതി സഹായത്തിന് അര്‍ഹതയുണ്ട്.

അറുനൂറിലേറെ ആശുപത്രികളിലാണ് കാസ്പ് ചികിത്സ സൗകര്യമുള്ളത്.