15 Feb 2024 11:53 AM
Summary
- വിപണി വിലയ്ക്ക് അനുസരിച്ച് സപ്ലൈകോയിലും വില ഉയരും
- 13 ഇനം സാധനങ്ങള്‍ കിട്ടാന്‍ നേരത്തെ 680 രൂപ മതിയായിരുന്നത് ഇനി മുതല്‍ 940 രൂപ നല്‍കണം
- തുവര പരിപ്പിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്
ജനത്തിന് ഇരുട്ടടിയായി സപ്ലൈകോ വില വര്‍ധന.
സബ്‌സിഡി 35 ശതമാനമാക്കി കുറച്ചതോടെ മൂന്ന് രൂപ മുതല്‍ 46 രൂപവരെയാണ് സാധനങ്ങള്‍ക്ക് കൂടിയത്.
13 ഇനം സാധനങ്ങള്‍ കിട്ടാന്‍ നേരത്തെ 680 രൂപ മതിയായിരുന്നത് ഇനി മുതല്‍ 940 രൂപ നല്‍കണം.
ചെറുപയര്‍, ഉഴുന്ന്, വന്‍പയര്‍, കടല, തുവര പരിപ്പ്, മുളക്, മല്ലി, പഞ്ചസാര, വെളിച്ചെണ്ണ, അരി, ജയ, മട്ട, കുറുവ അരികള്‍ എന്നിവയ്ക്കാണ് വില കൂടിയത്.
തുവര പരിപ്പിനാണ് ഏറ്റവും കൂടുതല്‍ വില വര്‍ധിച്ചത്. 46 രൂപയാണ് വില കൂടിയത്. കുറവ് വില പച്ചരിക്കാണ്. മൂന്ന് രൂപയാണ് കൂടിയത്. ജയ അരിക്ക് നാല് രൂപയും മട്ട, കുറവ അരിക്ക് അഞ്ചുരൂപവരെയുമാണ് കൂടിയത്.
ഇനിമുതല്‍ 13 ഇനങ്ങള്‍ക്ക് വിപണിവില കൂടുന്നതും കുറയുന്നതും അനുസരിച്ച് സബ്‌സിഡി ഉത്പന്നങ്ങളുടെ വിലയില്‍ മാറ്റം വരും.
ജനങ്ങള്‍ക്ക് 35 ശതമാനമെങ്കിലും വിലക്കുറവുണ്ടാകുന്നതരത്തില്‍ വിതരണം നടത്തി വിലക്കയറ്റം തടഞ്ഞുനിര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
13 ഇനം സബ്‌സിഡി ഇനങ്ങളുടെ പുതുക്കിയ വില നിലവാരം
1. ചെറുപയര്‍ ഒരു കിലോ 92 രൂപ
2. ഉഴുന്ന് 95 രൂപ
3. വന്‍കടല 69 രൂപ
4. വന്‍ പയര്‍ 75 രൂപ
5. തുവരപരിപ്പ് 111 രൂപ
6. മുളക് അരിക്കിലോ 82 രൂപ
7. മല്ലി അരക്കിലോ 78 രൂപ
8. പഞ്ചസാര ഒരു കിലോ 28 രൂപ
9. വെളിച്ചെണ്ണ അരലിറ്റര്‍ 55 രൂപ
10. കുറുവ അരി 30 രൂപ
11. മട്ട അരി 30 രൂപ
12. പച്ചരി 26 രൂപ
13. കുറുവ അരി 30 രൂപ