image

5 Feb 2024 1:51 PM IST

Kerala

പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി 1032.62 കോടി

MyFin Desk

1032.62 crore for development of public education sector
X

Summary

  • ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മോഡല്‍ സ്‌കൂളായി ഉയര്‍ത്തും
  • സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി
  • സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിന് 155.34 കോടി


പൊതുവിദ്യാഭ്യാസ മേഖലയുടെ വികസനത്തിനായി ബജറ്റിൽ 1032.62 കോടി രൂപ അനവദിച്ചു.

ഒരു ജില്ലയിലെ ഒരു സ്‌കൂളിനെ മോഡല്‍ സ്‌കൂളായി ഉയര്‍ത്തുമെന്നും ബജറ്റിൽ മന്ത്രി പറഞ്ഞു.

സ്കൂളുകൾ ഭിന്നശേഷി സൗഹൃദമാക്കാൻ 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സാങ്കേതിക വിദ്യകൾ കൈവരിക്കുന്നതിനുള്ള പദ്ധതികള്‍ക്കായി 27.5 കോടി, പാര്‍ശ്വവത്കരിക്കപ്പെട്ട വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്താന്‍ 5.15 കോടി, പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമുള്ള കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന പദ്ധതിക്കായി 14.8 കോടി, സ്‌കൂളുകളുടെ ആധുനികവത്കരണത്തിന് 33 കോടി എന്നിങ്ങനെ ബജറ്റിൽ തുക അനുവദിച്ചിട്ടുണ്ട്.

എഐ സാങ്കേതിക വിദ്യയും ഡീപ്‌ഫെയ്ക്കും അടക്കമുള്ള വെല്ലുവിളികള്‍ നേരിടാന്‍ പുതുതലമുറയെ സജ്ജമാക്കാനായി പൊതുവിദ്യാഭ്യാസ വകുപ്പിന് ഒരു കോടി രൂപ നീക്കിവെച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

സൗജന്യ സ്കൂൾ യൂണിഫോം വിതരണത്തിന് 155.34 കോടി, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി 352.14 കോടി, ഹയർസെക്കൻഡറി വിഭാഗത്തിലെ പ്രവർത്തനങ്ങൾക്ക് 75.2 കോടിയും വൊക്കേഷണൽ ഹയർസെക്കൻഡറി മേഖലക്കായി 13 കോടിയും ബജറ്റിൽ അനുവദിച്ചു.

കൂടുതൽ ബജറ്റ് പ്രഖ്യാപനങ്ങൾ