image

11 Nov 2023 12:51 PM IST

Kerala

വ്യവസായ കുതിപ്പിൽ കേരളം; കിൻഫ്ര പാർക്കുകളിൽ 1000 കോടിയുടെ നിക്ഷേപം

MyFin Desk

1000 crore investment in Kerala Kinfra Parks in industrial boom
X

Summary

  • ഏഴായിരത്തോളം പുതിയ തൊഴിലവസരങ്ങൾ
  • കാക്കനാട് പാർക്കിൽ ടാറ്റ കൺസൽട്ടൻസി സർവീസസ് 600 കോടി രൂപയുടെ നിക്ഷേപം നടത്തും


കൊച്ചി: 2023 അവസാനിക്കുന്നതിനു മുന്നെ തന്നെ നടപ്പു സാമ്പത്തിക വർഷത്തിൽ 1000 കോടിയുടെ നിക്ഷേപമെത്തിച്ച് കേരളത്തിൻ്റെ വളർച്ചയിൽ സുപ്രധാന പങ്ക് വഹിക്കുകയാണ് കിൻഫ്ര. ഇതിലൂടെ 7000ത്തിലധികം തൊഴിൽ അവസരങ്ങൾ കേരളത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു.

എറണാകുളം കാക്കനാട് പാർക്കിൽ ടാറ്റ കൺസൽട്ടൻസി സർവീസസ് 600 കോടി രൂപയുടെ നിക്ഷേപമാണ് നടത്താൻ സമ്മതിച്ചിരിക്കുന്നത്, മന്ത്രി പറഞ്ഞു

തിരുവനന്തപുരം കിൻഫ്ര പാർക്കിൽ ടാറ്റ എലക്സി പ്രവർത്തനം ആരംഭിച്ചിരിക്കുന്നത് 2 ലക്ഷം ചതുരശ്ര അടി കെട്ടിടത്തിലാണ്. ഇതുകൂടാതെ വിൻവിഷ്, വി ഗാർഡ്, അഗാപ്പെ, ഹൈകോൺ തുടങ്ങിയ മാനുഫാക്ചറിങ്ങ് കമ്പനികളും ജർമ്മൻ ഓട്ടോമേഷൻ കമ്പനിയായ ഡീ സ്പേസും കേരളത്തിൽ പ്രവർത്തനമാരംഭിക്കുകയോ പ്രവർത്തനമാരംഭിക്കുന്നതിൻ്റെ അവസാന ഘട്ടത്തിലോ ആണ്. കേരളത്തിൽ നിശബ്ദമായി ഒരു വിപ്ലവം വ്യാവസായിക മേഖലയിൽ നടക്കുകയാണ്. താമസിയാതെ ഇതിൻ്റെ ഗുണഫലവും നമ്മുടെ നാട് തിരിച്ചറിയുംമെന്നും മന്ത്രി പറഞ്ഞു.

കമ്പനികളുടെ നിക്ഷേപം

ടിസിഎസ് - 600 കോടി

ടാറ്റ എലക്സി- 75 കോടി

ജൻറോബോട്ടിക്‌സ് - 10.3 കോടി

വിഗാർഡ് - 50 കോടി

അഗാപ്പെ -9 .3 കോടി

ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ് - 29 കോടി

ഹൈക്കോൺ - 40 കോടി

വിൻവിഷ് - 155 കോടി

ജോളി കോർട്സ് - 38 കോടി

വെൻഷുവർ - 5 കോടി