image

7 Nov 2024 12:43 PM GMT

Kerala

മിനിമം ചാർജ്ജ് 30 രൂപ; കേരളത്തിന് 10 വന്ദേ മെട്രൊ ട്രെയ്നുകൾ, യാത്രകൾ ഇനി അതിവേഗം

MyFin Desk

മിനിമം ചാർജ്ജ് 30 രൂപ; കേരളത്തിന് 10 വന്ദേ മെട്രൊ ട്രെയ്നുകൾ, യാത്രകൾ ഇനി അതിവേഗം
X

മിനിമം ചാർജ്ജ് 30 രൂപ; കേരളത്തിന് 10 വന്ദേ മെട്രൊ ട്രെയ്നുകൾ, യാത്രകൾ ഇനി അതിവേഗം

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 10 വന്ദേഭാരത് മെട്രോട്രെയിനുകള്‍ കേരത്തിലേക്ക് എത്തുന്നു. കൊല്ലത്ത് നിന്നും തൃശൂരിലേക്കും തിരുനെല്‍വേലിക്കും ഉള്ളവയാണ് ഇതില്‍ രണ്ട് ട്രെയിനുകള്‍. ടൂറിസ്റ്റ് കേന്ദ്രം എന്ന നിലയില്‍ തൃശൂരിലേക്കുള്ള ട്രെയിന്‍ പിന്നീട് ഗുരുവായൂരിലേക്ക് നീട്ടും. ഗുരുവായൂരില്‍ തുടങ്ങി മധുരയില്‍ അവസാനിക്കുന്നതും തിരുവനന്തപുരത്ത് നിന്നും തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതുമാണ് മറ്റ് രണ്ട് ട്രെയിനുകള്‍. കേരളത്തില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കേരളത്തിന്റെ പ്രകൃതി ഭംഗി ആസ്വദിക്കാവുന്ന തരത്തില്‍ പുതിയ സ്ഥലങ്ങള്‍ കാണാനും അറിയാനും സഹായിക്കുന്നവയാണ് ഈ ട്രെയിനുകള്‍.

130 കിലോമീറ്ററാണ് വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ പരമാവധി വേഗത. വിവിധ വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി ഈ ട്രെയിനുകള്‍ നല്‍കും. വന്ദേ മെട്രോയിൽ സീസൺ ടിക്കറ്റ് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഒരാഴ്ച മുതൽ ഒരു മാസം വരെ യാത്ര ചെയ്യാനുള്ള സീസൺ ടിക്കറ്റ് സൗകര്യം ലഭിക്കും. 20 സിംഗിൾ ജേണി ടിക്കറ്റ് നിരക്ക് നൽകി ഒരു മാസത്തേക്കു യാത്ര ചെയ്യാനും വന്ദേ മെട്രോ അവസരം ഒരുക്കുന്നുണ്ട്.

നമോ ഭാരതിന് എക്‌സ്പ്രസ് ട്രെയിനുകളിലെ സൗകര്യങ്ങളുണ്ടെങ്കിലും നിരക്ക് താരതമ്യേന കുറവാണ്. മിനിമം ‌ടിക്കറ്റ് നിരക്ക് ജിഎസ്ടി ഉൾപ്പെടെ 30 രൂപയാണ്. നമോ ഭാരത് ട്രെയിനിൽ ഭക്ഷണവും ഉണ്ടാകില്ല. എട്ട് മുതൽ 16 കോച്ചുകൾ വരെയാണ് നമോ ഭാരത് ട്രെയിനുകൾക്ക് നിർമിക്കുന്നത്. സാധാരണ കോച്ചുകളിൽ 104 പേർക്ക് ഇരിക്കാനും 185 പേർക്ക് നിൽക്കാനും കഴിയും.