image

26 Sep 2024 4:02 AM GMT

Business

കെൽട്രോണിന്റെ പുതിയ കരാർ നോർവെയിൽ നിന്ന്

MyFin Desk

keltrons new contract from norway
X

നോർവെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇലക്ട്രോണിക്സ് ആന്റ് ഇലക്ട്രിക്കൽ മേഖലയിലെ പ്രമുഖ സ്ഥാപനമായ എൽടോർക്ക് കെൽട്രോണുമായി കരാർ ഒപ്പിട്ടു. കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റേഷൻ മേഖലയിൽ ഇലക്ട്രിക്, ഹൈഡ്രോളിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ചുവേറ്ററുകളുടെ രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമായി സംയുക്തമായ പ്രവർത്തനങ്ങൾ നടത്തുന്നതിനാണ്‌ കരാർ ഒപ്പിട്ടിരിക്കുന്നത്.വ്യവസായ മന്ത്രി പി രാജീവിന്റെ സാന്നിധ്യത്തിൽ കെൽട്രോൺ മാനേജിംഗ് ഡയറക്ടർ ശ്രീ. ശ്രീകുമാർ നായരും എൽടോർക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ഹെർമൻ ക്ലങ്‌സോയറും തമ്മിൽ സഹകരണപത്രം കൈമാറി. കപ്പലുകൾക്കുൾപ്പെടെ ആക്ചേറ്ററുകളും കൺട്രോൾ സിസ്റ്റവും നിർമ്മിച്ചു നൽകുന്ന സ്ഥാപനമാണ് എൽടോർക്ക്.

കഴിഞ്ഞ 40 വർഷത്തോളമായി L&T ഉൾപ്പെടെ ഇന്ത്യയിലെ വിവിധ വ്യവസായ സ്ഥാപനങ്ങൾക്ക് വേണ്ടി കൺട്രോൾ & ഇൻസ്ട്രുമെന്റേഷൻ സംവിധാനങ്ങൾ അരൂരിലുള്ള കെൽട്രോൺ കൺട്രോൾസിൽ നിന്ന് നൽകിവരുന്നുണ്ട്. കൺട്രോൾ സിസ്റ്റത്തിന്റെ രൂപകല്പന, എഞ്ചിനീയറിംഗ്, സിസ്റ്റം ഇന്റഗ്രേഷൻ, പ്രോഗ്രാമിംഗ്, കമ്മീഷനിങ് തുടങ്ങിയവയെല്ലാം കെൽട്രോൺ നിർവഹിക്കുന്നുണ്ട്. എൽടോർക്കുമായുള്ള പുതിയ സഹകരണ കരാറിന്റെ ഭാഗമായി ഇലക്ട്രിക്, ഇലക്ട്രോ-ഹൈഡ്രോളിക് ആക്ച്വേറ്ററുകൾ നിർമ്മിക്കുന്നതിന് കെൽട്രോണിന് സാധിക്കും. ഇത് കെൽട്രോണിന് ഈ മേഖലയിൽ നിന്ന് കൂടുതൽ ഓർഡറുകൾ ലഭിക്കാനും സഹായകമാകും.