image

27 Aug 2023 4:56 AM

Business

അറുനൂറ്‌കോടി ലക്ഷ്യമിട്ട് ജയിലര്‍

MyFin Desk

box office jailer collection
X

Summary

  • ഇതുവരെ ഇന്ത്യയില്‍ നേടിയ കളക്ഷന്‍ 300കോടി
  • ആഗോളതലത്തിലെ വരുമാനം 537കോടി പിന്നിട്ടു


സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ ചിത്രം വീണ്ടും തരംഗം സൃഷ്ടിക്കുന്നു. മൂന്നാം ശനിയാഴ്ച കളക്ഷനില്‍ ഉണ്ടായ കുതിപ്പോടെ ചിത്രം 600കോടി എന്ന ലക്ഷ്യത്തിലേക്ക് ക്രമേണ എത്തുകയാണ്. ശനിയാഴ്ച ഇന്ത്യയില്‍ എല്ലാ ഭാഷകളില്‍നിന്നുമായി ചിത്രം 5.50കോടിയാണ് നേടിയത്.

ഇതോടെ ചിത്രം ഇന്ത്യയില്‍ 300 കോടി രൂപ നേടി. ശനിയാഴ്ച വരെയുള്ള ഇന്ത്യയിലെ അറ്റവരുമാനം 307 കോടി രൂപയാണ്. അതേസമയം ആഗോള തലത്തില്‍ ശനിയാഴ്ച വരെ 537.25 കോടി രൂപയാണ് ചിത്രം നേടിയത്. ആദ്യ പതിനാറ് ദിവസം ബോക്‌സോഫീസില്‍ ചിത്രം മികച്ച പ്രകടനമാണ് ചിത്രം കാഴ്ചവച്ചത്. വെള്ളിയാഴ്ച വരെ ഇന്ത്യയില്‍ മൊത്തം 302.20 കോടി രൂപയാണ് ചിത്രം നേടിയത്.

17-ാം ദിവസമാണ് ചിത്രം ഇന്ത്യയിലെ ബിസിനസില്‍ 5.50 കോടി രൂപ കൂട്ടിച്ചേര്‍ത്തത്. ശനിയാഴ്ചയും സിനിമയ്ക്ക് (തമിഴ്) 50.14ശതമാനം ഒക്യുപെന്‍സി ഉണ്ടായിരുന്നു.