10 Oct 2023 6:00 AM GMT
Summary
- അറബ്-ഇസ്രയേല്‍ സംഘര്‍ഷം ഇന്ത്യന്‍ വിപണികളില്‍ പ്രതിഫലിക്കില്ലെന്നാണ് വിലയിരുത്തല്‍.
കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറും വെബ് അധിഷ്ഠിത ബിസിനസ്സ് ടൂള്‍സും നിര്‍മ്മിക്കുന്ന ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ടെക്നോളജി കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ പോയ വര്‍ഷത്തില്‍ ഇന്ത്യന്‍ വിപണിയില്‍ 34 ശതമാനം വളർച്ച നേടി. ഈ മേഖലില്‍ ഇന്ത്യ ആഗോള തലത്തില്‍ മൂന്നാം സ്ഥാനത്താണെന്നും അതിവേഗം വളരുന്നതുമായ വിപണിയാണ് ഇന്ത്യയെന്ന് സെഹോ കോര്‍പ്പറേഷന്റെ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു പറഞ്ഞു.
'അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തും. 10 വര്‍ഷത്തിനുള്ളില്‍ സോഹോയുടെ ഏറ്റവും വലിയ വിപണിയായി ഇന്ത്യമാറും,' അദ്ദേഹം പറഞ്ഞു.. നിലവില്‍ സോഹോയുടെ രണ്ടാമത്തെ വിപണി പശ്ചിമേഷ്യയാണ്. അതിനാല്‍ ഇസ്രായേല്‍- അറബ് പ്രശ്‌നങ്ങള്‍ കമ്പനി നിരീക്ഷിച്ച് വരികയാണ്. അടുത്തിടെയാണ് സോഹോ ജര്‍മന്‍ വിപണിയില്‍ പ്രവേശിച്ചത്.
വിപണി വിഹിതത്തില്‍ അമേരിക്കന്‍ കമ്പനിയായ സെയില്‍സ് ഫോര്‍സിനെ സോഹോ മറികടക്കുമെന്നാണ് വിലയിരുത്തുന്നത്. കൂടാതെ, സോഹോയുടെ ഉല്‍പ്പന്നമായ സോഹോ ക്ലിക്കിൽ സ്മാര്‍ട്ട് വീഡിയോ കോണ്‍ഫറന്‍സിംഗും, ഇഷ്ടാനുസൃതമായി ഭാഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുകളും ഉള്‍പ്പെടെ പുതിയ സവിശേഷതകള്‍ അവതരിപ്പിക്കുന്നുണ്ട്. കമ്പനി അടുത്തിടെ ഉപഭോക്താക്കളുടെ എണ്ണത്തില്‍ 100 ദശലക്ഷം കടന്നിരുന്നു. വാര്‍ഷിക വരുമാനം ഒരു ബില്യണ്‍ ഡോളര്‍ നേടിയിട്ടുണ്ട്. സോഹോ ക്ലിക്കില്‍ നിന്നുള്ള വരുമാനം 2023 ആയപ്പോഴേക്കും 150 ശതമാനം വര്‍ധിച്ചതായി കമ്പനി വ്യക്തമാക്കുന്നു.
. ലോകമെമ്പാടും ഏത് സമയത്തും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. അതുവഴി വെബ് അധിഷ്ഠിത സഹകരണവും വെര്‍ച്വല്‍ ടീം വര്‍ക്കും സാധ്യമാക്കുന്നു. 1996 ല്‍ ശ്രീധര്‍ വെമ്പുവും ടോണി തോമസും ചേര്‍ന്നാണ് കമ്പനി സ്ഥാപിച്ചത്. ചെന്നൈയിലാണ് കമ്പനിയുടെ ആസ്ഥാനം.