Summary
- പുരുഷന്മാര്‍ നേതൃത്വം നല്‍കുന്ന സംരംഭങ്ങള്‍ക്ക് കൂടുതല്‍ സാധ്യതകള്‍
- സ്ത്രീകള്‍ പല തരത്തിലുള്ള വിവേചനങ്ങളാണ് തൊഴില്‍ ഇടങ്ങളില്‍ അഭിമുഖീകരിക്കുന്നത്.
- പരാമര്‍ശം വിവാദത്തിലേക്ക് നയിച്ചെന്ന് സ്മൃതി
വനിതകള്‍ നയിക്കുന്ന നൂതന സ്റ്റാര്‍ട്ടപ്പുകളെ വെഞ്ച്വര്‍ കാപിറ്റല്‍ ഫണ്ടുകള്‍ കാര്യമായി പിന്തുണക്കുന്നില്ലെന്ന വിമര്‍ശനവുമായി സ്മൃതി ഇറാനി. പുരുഷന്മാര്‍ നേതൃത്വം നല്‍കുന്ന സ്റ്റാര്‍ട്ടപ്പുകളെ അപേക്ഷിച്ച് വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയ സമൃതി ശാസ്ത്ര സാങ്കേതിക രംഗത്ത് നിരവധി പുതുമുഖ സ്ത്രീകള്‍ വരുന്നുണ്ടെന്നും സ്ത്രീകളുടെ മുന്നേറ്റം വാണിജ്യ സംരംഭങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുന്നില്ലെന്നും കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി സ്മൃതി ഇറാനി പറഞ്ഞു.
സ്ത്രീകള്‍ കോര്‍പ്പറേറ്റ് ബോര്‍ഡുകളുടെ ഭാഗമാകുന്നില്ലെതും പരിശോധിക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്ക് ആര്‍ത്താവാവധി നല്‍കുന്നതിനെ എതിര്‍ത്ത് പാര്‍ലമെന്റില്‍ അടുത്തിടെ നടത്തിയ പ്രസ്താവന വലിയ ചര്‍ച്ചകള്‍ക്ക് കാരണമായെന്ന് ഇറാനി സൂചിപ്പിച്ചു. ആര്‍ത്തവാവധി അനുവദിക്കുന്നത് സ്വകാര്യതയില്‍ ആഴത്തിലുള്ള ആശങ്കകളുണ്ടാക്കുമെന്ന നിലപാടില്‍ മന്ത്രി ഉറച്ചു നിന്നു.
സ്വന്തം കമ്പനിയിലെ എച്ച് ആര്‍ മേധാവി എല്ലാ മാസവും നിങ്ങളുടെ ആര്‍ത്തവ ചക്രം മനസിലാക്കുന്ന സാഹചര്യം സങ്കല്‍പ്പിക്കാനാകുമോ?, നിങ്ങള്‍ അവിവാഹിതയായ സ്ത്രീയാണെങ്കില്‍ രണ്ട് മാസത്തേക്ക് നിങ്ങള്‍ അവധിയെടുക്കുന്നില്ലെങ്കില്‍ സാഹചര്യം നിങ്ങള്‍ക്ക് ഊഹിക്കാന്‍ കഴിയുമോ,' മന്ത്രി ചൂണ്ടിക്കാട്ടുന്നു.
'വിവാഹം കഴിച്ചതിന്റെ പേരില്‍ തൊഴില്‍ നിഷേധിക്കപ്പെട്ട, ഒരു കുഞ്ഞുണ്ടായതിന്റെ പേരില്‍ ഒരു കമ്പനിയില്‍ പുരോഗതി നിഷേധിക്കപ്പെട്ട സ്ത്രീകളുടെ ഒരു തലമുറയെ നമ്മള്‍ കണ്ടിട്ടുണ്ട്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഒരു സംഭവമായി ഞങ്ങള്‍ അവയെ കണക്കാക്കുന്നു. എല്ലാ മാസവും അവധി നല്‍കുന്നതോടെ സ്ത്രീകളെ നിയമിക്കുന്നതില്‍ ഒഴികഴിവ് സൃഷ്ടിക്കുന്നതിലേക്ക് ഇത് നയിക്കും, മന്ത്രി പറഞ്ഞു.
ആര്‍ത്തവ അവധി നല്‍കുന്നത് കടകളെയും സ്ഥാപനങ്ങളെയും നിയന്ത്രിക്കുന്ന നിലവിലുള്ള നിയമങ്ങള്‍ക്കും മെഡിക്കല്‍ ലീവ് നല്‍കുന്ന വ്യാവസായിക ചട്ടങ്ങള്‍ക്കും വിരുദ്ധമാണെന്നും പറഞ്ഞ അവര്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ അഭിസംബോധന ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും ഒരേ സമീപനം ഉണ്ടാകില്ലെന്നും പറഞ്ഞു.