22 Feb 2024 5:03 AM
Summary
- രാവിലെ 6.15ന് മംഗളൂരുവില്‍ നിന്നും പുറപ്പെടും
- തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെട്ട് 12.40 ന് മംഗളൂരുവിലെത്തും
- എന്നുമുതലാണ് സര്‍വീസ് ആരംഭിക്കുക എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല
തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍കോട്ടേക്ക് സര്‍വ്വീസ് നടത്തുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടി.
ഇന്നലെയാണ് റെയിൽവേ മന്ത്രാലയം ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.
നിലവില്‍ രാവിലെ ഏഴ് മണിക്ക് കാസര്‍കോട് നിന്നും പുറപ്പെട്ട് വൈകിട്ട് 03.05ന് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന വന്ദേഭാരതാണ് മംഗലാപുരത്തേക്ക് നീട്ടുന്നത്.
രാവിലെ 6.15ന് മംഗളൂരുവില്‍ നിന്നും ട്രെയിന്‍ പുറപ്പെടുന്ന രീതിയിലാണ് പുതിയ ടൈംബേിള്‍. മറ്റ് സ്‌റ്റേഷനുകളിലെ സമയത്തില്‍ മാറ്റമില്ല.
മടക്ക യാത്രയില്‍ തിരുവനന്തപുരത്ത് നിന്ന് വൈകുന്നേരം 4.05 ന് പുറപ്പെട്ട് 12.40 ന് മംഗളൂരുവിലെത്തും.
കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളില്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പുണ്ടാകും.
എന്നുമുതലാണ് സര്‍വീസ് ആരംഭിക്കുക എന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല. മംഗലാപുരത്ത് നിന്നുള്ള സര്‍വ്വീസ് ആരംഭിക്കുന്നതില്‍ പാലക്കാട് ഡിവിഷനാണ് ഇനി തീരുമാനമെടുക്കേണ്ടത്.