4 Oct 2024 11:57 AM GMT
Summary
- സെനറ്റില്‍ അവതരിപ്പിക്കപ്പെട്ട രണ്ട് ബില്ലുകള്‍ പാസായാല്‍ വ്യാപാരയുദ്ധം വീണ്ടും വഷളാകും
- ഇതില്‍ ഒരു ബില്‍ ചൈനീസ് വ്യാപാരത്തിന് താരിഫ് വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്
യുഎസ്-ചൈന വ്യാപാര യുദ്ധം രൂക്ഷമായത് ഇന്ത്യയെ കയറ്റുമതി വര്‍ധിപ്പിക്കാനും അമേരിക്കന്‍ കമ്പനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാനും സഹായിക്കുമെന്ന് തിങ്ക് ടാങ്ക് ജിടിആര്‍ഐ പറഞ്ഞു.
കഴിഞ്ഞ മാസം യുഎസ് സെനറ്റ് രണ്ട് ബില്ലുകള്‍ അവതരിപ്പിച്ചു, ഇത് വ്യാപാര യുദ്ധം രൂക്ഷമാക്കുകയും പാസാക്കിയാല്‍ ആഗോള സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.
പിഎന്‍ടിആര്‍ ആക്ട്, എഎന്‍ടിഇ ആക്റ്റ് എന്നിവ ചൈനയുടെ വ്യാപാരത്തെ താരിഫ് വര്‍ധിപ്പിച്ചും പുതിയ വ്യാപാര തടസ്സങ്ങള്‍ സൃഷ്ടിച്ചും പ്രതിരോധിക്കാന്‍ ലക്ഷ്യമിടുന്നു.
പിഎന്‍ടിആര്‍ നിയമം ചൈനയുടെ അനുകൂലമായ വ്യാപാര പദവി ഘട്ടംഘട്ടമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതാണ്. അതേസമയം എഎന്‍ടിഇ ആക്റ്റ് നിയമം ചൈന, റഷ്യ തുടങ്ങിയ വിപണി ഇതര സമ്പദ്വ്യവസ്ഥകളെ കൂടുതല്‍ കര്‍ശനമായ നേരിടാന്‍ യുഎസിനെ അനുവദിക്കുന്നതാണ്.
'ഈ ബില്ലുകള്‍ യുഎസ് വ്യവസായങ്ങളെ സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്നുണ്ടെങ്കിലും, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് അവരുടെ ഉല്‍പ്പാദന മേഖലകള്‍ വളര്‍ത്തുന്നതിനുള്ള അവസരങ്ങളും അവ സൃഷ്ടിക്കുന്നു.
'യുഎസ് കമ്പനികള്‍ ചൈനയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടുമ്പോള്‍,
ഇലക്ട്രോണിക്‌സ്, ടെക്‌സ്‌റ്റൈല്‍സ്, മാനുഫാക്ചറിംഗ് എന്നിവയിലെ നിക്ഷേപം വര്‍ധിപ്പിച്ച് ആഗോള വിതരണ ശൃംഖലയില്‍ സ്ഥാനം ഉയര്‍ത്താന്‍ ഇന്ത്യയ്ക്ക് കഴിയും,' ജിടിആര്‍ഐ സ്ഥാപകന്‍ അജയ് ശ്രീവാസ്തവ പറഞ്ഞു.
ഈ പശ്ചാത്തലത്തില്‍, കയറ്റുമതി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചൈനീസ് കമ്പനികളെയും നിക്ഷേപങ്ങളെയും ക്ഷണിക്കാനുള്ള നിര്‍ദേശങ്ങള്‍ ഇന്ത്യ പുനഃപരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചൈനീസ് ഉല്‍പന്നങ്ങളുടെ ഉയര്‍ന്ന താരിഫ് ഇന്ത്യയുടെ ഉല്‍പ്പാദന മേഖലയെ ശക്തിപ്പെടുത്താനുള്ള അവസരമാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രണ്ട് ബില്ലുകളും പ്രാദേശിക വ്യവസായങ്ങളുടെ വളര്‍ച്ചയ്ക്ക് സാധ്യത സൃഷ്ടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചൈനയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടുന്ന ബഹുരാഷ്ട്ര കമ്പനികളില്‍ നിന്ന് നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യ സജീവമായി പ്രവര്‍ത്തിക്കണമെന്ന് ജിടിആര്‍ഐ സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചു.