1 March 2024 7:38 AM GMT
Summary
- നികുതി വിഹിതമായ 2736 കോടിയും ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു
- പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി
- എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1,42,122 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്
കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക് താല്‍ക്കാലിക ആശ്വാസം.
കേന്ദ്രത്തില്‍ നിന്ന് ഇന്നലെ 4,000 കോടിയോളം ലഭിച്ചു.
നികുതി വിഹിതമായ 2736 കോടിക്ക് പുറമെ ഐജിഎസ്ടി വിഹിതം ഉള്‍പ്പടെ 4000 കോടി രൂപ സംസ്ഥാനത്തിന് ലഭിച്ചു. ഇന്നലെ രാത്രി പണം ട്രഷറിയില്‍ എത്തിയതോടെ ഓവര്‍ ഡ്രാഫ്റ്റില്‍ നിന്ന് കരകയറി. കേന്ദ്ര വിഹിതം ലഭിച്ചതിനാല്‍ സംസ്ഥാനത്ത് ശമ്പളവും പെന്‍ഷനും മുടങ്ങില്ല.
സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതത്തിന്റെ 2 ഗഡു കേന്ദ്രം വിതരണം ചെയ്തതോടെ കേരളത്തിന് 2,736 കോടി രൂപയാണ് ലഭിച്ചത്. ഐജിഎസ്ടി വിഹിതത്തില്‍ 1300 കോടിയും ലഭിച്ചു.
എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 1,42,122 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫെബ്രുവരി 12ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൂടി 71,061 കോടി രൂപ നല്‍കിയിരുന്നു.
അതേസമയം, പണലഭ്യത ഉറപ്പാക്കാന്‍ ട്രഷറി വകുപ്പ് ഹ്രസ്വകാല സ്ഥിര നിക്ഷേപങ്ങളുടെ പലിശ കൂട്ടി.
മാര്‍ച്ച് 1 മുതല്‍ 25 വരെയുള്ള നിക്ഷേപത്തിനാണ് ഉയര്‍ന്ന പലിശ നിരക്ക്. 91 ദിവസത്തെ നിക്ഷേപത്തിന് പലിശ നിരക്ക് 5.9 ശതമാനത്തില്‍ നിന്ന് 7.5 ശതമാനമാക്കി ഉയര്‍ത്തി. ഇത് ഇന്നുമുതല്‍ നടപ്പില്‍ വരും.