image

29 Feb 2024 7:27 AM GMT

India

സമ്പന്നരില്‍ നിന്നും അതിസമ്പന്നരിലേക്ക് കുതിച്ച് ഇന്ത്യ

MyFin Desk

സമ്പന്നരില്‍ നിന്നും അതിസമ്പന്നരിലേക്ക് കുതിച്ച് ഇന്ത്യ
X

Summary

  • ശക്തമായ സാമ്പത്തിക വളര്‍ച്ചയും സംരഭകത്വ മുന്നേറ്റവും അനുകൂല ഘടകങ്ങള്‍
  • റിയല്‍റ്റി മേഖലയിലാണ് അതിസമ്പന്നരുടെ പ്രധാന നിക്ഷേപം
  • രാജ്യത്തെ റിയല്‍റ്റി മേഖലയ്ക്ക് പ്രതീക്ഷ നല്‍കി മുംബൈ.


വരുന്ന അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ അതിസമ്പന്നരുടെ എണ്ണം 50 ശതമാനം വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ അള്‍ട്രാ ഹൈ നെറ്റ് മൂല്യമുള്ള വ്യക്തികളുടെ (യുഎച്ച്എന്‍ഡ്ബ്ല്യുഐ) എണ്ണത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചക്ക് രാജ്യം സാക്ഷ്യം വഹിക്കും. 2028 ഓടെ 19,908 ആയി ഉയരുമെന്നാണ് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്‍സി നൈറ്റ് ഫ്രാങ്കിന്റെ പുതിയ റിപ്പോര്‍ട്ട്. 30 മില്യണ്‍ ഡോളറിലധികം ആസ്തിയുള്ള വ്യക്തികളാണ് യുഎച്ച്എന്‍ഡ്ബ്ല്യുഐ വിഭാഗത്തില്‍ വരുന്നത്.

ശക്തമായ സാമ്പത്തിക വളര്‍ച്ചയും അനുകൂലമായ ജനസംഖ്യയ്ക്കും ഒപ്പം സ്റ്റാര്‍ട്ടപ്പുകളുടെ മൂന്നേറ്റവും ഇന്ത്യക്കാര്‍ക്ക് കൂടുതല്‍ സമ്പത്ത് സൃഷ്ടിക്കുന്നതിനുള്ള അവസരങ്ങള്‍ പ്രാപ്തമാക്കുമെന്ന് നൈറ്റ് ഫ്രാങ്ക് ഇന്ത്യയുടെ ഗവേഷണ മേധാവി വിവേക് രതി പറഞ്ഞു. 2022 ല്‍ ഇടിവുണ്ടായെങ്കിലും 2023 ല്‍ അതിസമ്പന്നരുടെ പട്ടിക 6.1 ശതമാനം വര്‍ധിച്ച് 13,263 ആയി ഉയര്‍ന്നു. ആഗോള തലത്തില്‍ അതിസമ്പരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ 6,01,300 ല്‍ നിന്നും 4.2 ശതമാനം വര്‍ധിച്ച് 6,26,619 ആയി.

അതിസമ്പന്നരുടെ ധന വിനിയോഗം

ഇന്ത്യയിലെ അതിസമ്പന്നരുടെ സമ്പത്തിന്റെ ഏകദേശം 32 ശതമാനം റസിഡന്‍ഷ്യല്‍ റീയല്‍ എസ്റ്റേറ്റിലാണ് നിക്ഷേപിച്ചിരിക്കുന്നത്. ഇവ പ്രധാനമായും രാജ്യത്തിന് പുറത്താണ്. ഏതാണ്ട് 14 ശതമാനത്തോളം വരും രാജ്യാന്തര റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപം. ഈ വര്‍ം, 12 ശതമാനം വരുന്ന അതിസമ്പന്നര്‍ പുതിയ ഭവനം വാങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ഒന്നിലധികം വീടുകളുള്ള ഇവരില്‍ 28 ശതമാനം പേര്‍ രണ്ടാമത്തെ വീട് വീടകയ്ക്ക് നല്‍കിയിരിക്കുകയാണ്. കൂടാതെ സമ്പത്തിന്റെ 17 ശതമാനം ഫാഷന്‍ ആവശ്യങ്ങള്‍ക്കായാണ് ചെലവാക്കുന്നത്. ആഡംബര വാച്ചുകള്‍, കല, ആഭരണങ്ങള്‍ എന്നിവയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്. ആഗോളതലത്തില്‍ കഴിഞ്ഞ വര്‍ഷത്തോടെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ലക്ഷ്വറി അസറ്റ് ക്ലാസായി കല ഉയര്‍ന്നു.

'രാജ്യത്ത് സമ്പത്ത് വര്‍ധിച്ച് കൊണ്ടിരിക്കുകയും വിവിധ താല്‍പര്യങ്ങള്‍ക്കായുള്ള ആവശ്യം വര്‍ധിച്ച് വരിയും ചെയ്യുന്ന സാഹചര്യമാണുള്ളത്. അതിനാല്‍ ഈ അസ്റ്റ് ക്ലാസുകളില്‍ നിന്നും കൂടുതല്‍ നിക്ഷേപം പ്രതീക്ഷിക്കാം,' നൈറ്റ് ഫ്രാങ്ക് ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ശിശിര്‍ ബൈജാല്‍ പറഞ്ഞു.

100 ലക്ഷ്വറി റെസിഡന്‍ഷ്യല്‍ മാര്‍ക്കറ്റുകള്‍ ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടില്‍ മുംബൈ 2023ല്‍ 29 സ്ഥാനങ്ങള്‍ ഉയര്‍ന്ന് എട്ടാം സ്ഥാനത്തെത്തി. ഡെല്‍ഹിയും ബെംഗളൂരുവും യഥാക്രമം 37, 59 സ്ഥാനങ്ങളള്‍ സ്വന്തമാക്കി. മനില റാങ്കിംഗില്‍ ഒന്നാമനായതിനാല്‍ എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ മുന്‍നിരക്കാരായ ദുബായ് ഒരു സ്ഥാനം പിന്നോട്ട് പോയി.

വിപണി മൂല്യത്തിന് അനുസരിച്ച് അഞ്ച് ശതമാനത്തോളം വില വര്‍ധന ഓരോ നഗരങ്ങളിലും റസിഡന്‍ഷ്യല്‍ പോര്‍ട്ട്ഫോളിയോകളിലും പ്രകടമായിട്ടുണ്ട്.

ആഗോളതലത്തില്‍ 25 നഗരങ്ങളില്‍ രണ്ടാം സ്ഥാനത്താണ് മുംബൈ. മൊണാക്കോ ലോകത്തിലെ ഏറ്റവും ചെലവേറിയ റിയല്‍ എസ്റ്റേറ്റ് മാര്‍ക്കറ്റ് എന്ന സ്ഥാനം നിലനിര്‍ത്തി. 16 ചതുരശ്ര മീറ്റര്‍ സ്ഥലത്തിന് ഒരു മില്യണ്‍ ഡോളറാണ്. അതേ തുകയ്ക്ക് മുംബൈയില്‍ 103 ചതുരശ്ര മീറ്റര്‍ വാങ്ങാന്‍ സാധിക്കും