image

3 Nov 2023 5:00 PM IST

India

ടിവിഎസ് ശ്രീചക്ര, എസ്ജി അക്വിസിഷന്‍ ഏറ്റെടുക്കും

MyFin Desk

tvs srichakra to acquire sg acquisition corp
X

Summary

  • എസ്ജി അക്വിസിഷന്‍ കോര്‍പ്പറേഷനില്‍ കമ്പനിക്ക് നേരത്തെ നിക്ഷേപമുണ്ട്.


യുഎസ് കേന്ദ്രമായുള്ള എസ്ജി അക്വിസിഷന്‍ കോര്‍പ്പറേഷനെ 30 ദശലക്ഷം ഡോളറിന് ( ഏതാണ്ട് 25 കോടി രൂപ) ഏറ്റെടുക്കുമെന്ന് ടിവിഎസ് ശ്രീചക്ര ലിമിറ്റഡ് അറിയിച്ചു. ടയര്‍ നിര്‍മ്മാതാക്കളായ സൂപ്പര്‍ ഗ്രിപ്പ് കോര്‍പ്പറേഷന്‍ ഏറ്റെടുക്കുയെന്ന ലക്ഷ്യത്തോടെയാണ് എസ്ജി അക്വിസേഷന്‍ ടിവിഎസ് ശ്രീചക്ര ഏറ്റെടുക്കുന്നത്.

ഈ നിക്ഷേപത്തിലൂടെ എസ്ജി അക്വിസിഷന്‍ കോര്‍പ്പറേഷന്റെ 100 ശതമാനം ഉടമസ്ഥാവകാശം ടിവിഎസിന് ലഭിക്കും. ഒരു ഷെയറിന് 10,000 ഡോളര്‍ നിരക്കില്‍ 300 പൊതു ഓഹരികളാണ് ടിവിഎസ് ഏറ്റെടുക്കുക.

എസ്ജി അക്വിസിഷന്‍ കോര്‍പ്പറേഷന്‍ പിന്നീട് യുഎസ്എയിലെ സൂപ്പര്‍ ഗ്രിപ്പ് കോര്‍പ്പറേഷന്റെ ആസ്തികളും ബാധ്യതകളും ബിസിനസ്സ് പ്രവര്‍ത്തനങ്ങളും ഏറ്റെടുക്കും. എസ്ജി അക്വിസിഷന്‍, ഓഫ് ഹൈവേ ടയര്‍ ഉല്‍പ്പന്നങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കമ്പനി അറിയിച്ചു. ഏറ്റെടുക്കല്‍ കമ്പനിയുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ സഹായിക്കുമെന്ന് ടിവിഎസ് പറഞ്ഞു.