image

1 Jan 2024 9:18 AM GMT

India

പുതു വർഷത്തിൽ പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു

MyFin Desk

price of cooking gas cylinder has been reduced in the new year
X

Summary

  • വാണിജ്യാവശ്യത്തിനുളള സിലിണ്ടര്‍ വിലയാണ് കുറച്ചിരിക്കുന്നത്
  • നാലര രൂപയുടെ വരെ കുറവാണ് വരുത്തിയിരിക്കുന്നത്


രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യത്തിനുളള സിലിണ്ടറിന്റെ വിലയാണ് കുറച്ചിരിക്കുന്നത്. 19 കിലോ പാചകവാതക സിലിണ്ടറിന്റെ വിലയില്‍ നാലര രൂപയുടെ വരെ കുറവാണ് എണ്ണ വിപണന കമ്പനികള്‍ വരുത്തിയിരിക്കുന്നത്. കുറവ് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വിമാനത്തിന്റെ ഇന്ധനത്തിന്റെ വിലയിലും മാറ്റമുണ്ട്.

ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1,755.50 രൂപയാണ്. നേരത്തെ ഇത് 1757 രൂപയായിരുന്നു. മുംബൈയില്‍ ഇപ്പോഴത്തെ വില 1708.50 രൂപയാണ്. നേരത്തെ ഇത് 1710 രൂപയായിരുന്നു. ചെന്നൈയില്‍ സിലിണ്ടറിന് 1929 രൂപയില്‍ നിന്ന് 1924.50 രൂപയായി കുറഞ്ഞു. കൊല്‍ക്കത്തയില്‍ 1868.50 രൂപയാണ് വാണിജ്യ സിലിണ്ടറിന്റെ വില. ഡല്‍ഹിയില്‍ ഒരു കിലോലിറ്റര്‍ വിമാന ഇന്ധനത്തിന് 1,01,993.17 രൂപയായാണ് കുറഞ്ഞത്.