image

21 March 2024 1:03 PM IST

India

തൊഴിലുറപ്പ് കൂലി വർദ്ധിപ്പിച്ച് കേന്ദ്രം; വിജ്ഞാപനമിറക്കാൻ അനുമതി

MyFin Desk

election commission has given permission to center govt to increase the guaranteed wages
X

Summary

  • പുതുക്കിയ വേതനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും
  • 5 മുതല്‍ ആറുശതമാനം വരെ വേതന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്


ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ വേതനം വര്‍ധിപ്പിക്കാന്‍ കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിച്ചു.

അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള പുതുക്കിയ വേതനം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും.

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മന്ത്രാലയം കമ്മീഷനെ സമീപിച്ചത്. കമ്മീഷന്റെ അനുമതി ലഭിച്ചതിനാല്‍ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ഒരാഴ്ചയ്ക്കുള്ളില്‍ വിജ്ഞാപനം ഇറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വേതനവര്‍ധനവില്‍ അനുഭാവപൂര്‍ണ്ണമായ നിലപാട് സ്വീകരിക്കണമെന്ന് ഡിഎംകെ നേതാവ് കനിമൊഴി അധ്യക്ഷയായ പാര്‍ലമെന്ററി കമ്മിറ്റി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് നടപടി.

എല്ലാ സംസ്ഥാനങ്ങളിലുമായി ശരാശരി 5 മുതല്‍ ആറുശതമാനം വരെ വേതന വര്‍ധനയാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സാമ്പത്തിക വർഷം ആറു കോടി കുടുംബങ്ങൾക്കാണ് പദ്ധതി വഴി തൊഴിൽ ലഭിച്ചത്. ഇതിൽ 35.5 ലക്ഷം കുടുംബങ്ങൾക്ക് 100ദിവസത്തെ തൊഴിൽ ലഭിച്ചിരുന്നു.

കഴിഞ്ഞ വർഷം, 2023-24 സാമ്പത്തിക വർഷത്തെ എംജിഎൻആർഇജിഎസ് വേതന നിരക്ക് മാർച്ച് 25 ന് സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു.