image

19 Aug 2024 4:23 AM GMT

India

ടാറ്റയുടെ ഐഫോണ്‍ ഫാക്ടറി നവംബറില്‍

MyFin Desk

tatas iphone plant is being prepared at a cost of 6000 crores
X

Summary

  • പ്ലാന്റില്‍ നവംബറോടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് സൂചന
  • വിസ്ട്രോണിന്റെ യൂണിറ്റ് ഏറ്റെടുത്ത ടാറ്റ അത് പുതിയ പ്ലാന്റാക്കി മാറ്റുകയാണ്


യുഎസ് ആസ്ഥാനമായുള്ള ടെക് കമ്പനിയായ ആപ്പിള്‍ അതിന്റെ നാലാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റ് ഇന്ത്യയില്‍ സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. കമ്പനിയുടെ പ്രധാന കരാര്‍ നിര്‍മ്മാതാക്കളായ ടാറ്റ ഇലക്ട്രോണിക്‌സിന്റെ പ്ലാന്റാണ് സജ്ജമാകുന്നത്.

ആറായിരം കോടി രൂപ ചെലവിലാണ് പ്ലാന്റ് ഒരുങ്ങുന്നത്. ഇവിടെ നവംബറില്‍ ഉല്‍പ്പാദനം ആരംഭിച്ചേക്കും. തായ്വാനീസ് ഇഎംഎസ് പ്ലെയര്‍ വിസ്ട്രോണിന്റെ യൂണിറ്റ് ഏറ്റെടുത്തതിന് ശേഷം ടാറ്റ ഇലക്ട്രോണിക്സിന്റെ രണ്ടാമത്തെ ഐഫോണ്‍ അസംബ്ലി പ്ലാന്റാണ് തമിഴ്നാട്ടിലെ ഹൊസൂരിലുള്ള പ്ലാന്റ്.

ആപ്പിള്‍ ഇന്ത്യയില്‍ ഉല്‍പ്പാദനം ആരംഭിച്ചത് വെറും നാല് വര്‍ഷം മുമ്പാണ്. പക്ഷേ ഇത് അതിവേഗം വികസിക്കുകയായിരുന്നു. ഗവണ്‍മെന്റിന്റെ ഉല്‍പ്പാദന-ലിങ്ക്ഡ് ഇന്‍സെന്റീവ് സ്‌കീം പ്രയോജനപ്പെടുത്തി 2025-26 ഓടെ ആഗോള ഐഫോണ്‍ നിര്‍മ്മാണ ശേഷിയുടെ 10 ശതമാനം മാറ്റുകയെന്ന ലക്ഷ്യമാണ് നാലാമത്തെ ഫാക്ടറി സാധ്യമാക്കുന്നത്.

250 ഏക്കര്‍ പ്ലാന്റില്‍ നിന്ന് ഐഫോണുകള്‍ പുറത്തിറക്കാനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു, അതില്‍ ഇതിനകം തന്നെ പ്ലാന്റിനുവേണ്ട ഘടകങ്ങള്‍ നിലവിലുണ്ട്.