image

25 July 2024 9:04 AM GMT

India

പഞ്ചസാര മില്ലുകളെ ബയോ റിഫൈനറികളാക്കി മാറ്റണമെന്ന് ആവശ്യം

MyFin Desk

പഞ്ചസാര മില്ലുകളെ ബയോ   റിഫൈനറികളാക്കി മാറ്റണമെന്ന് ആവശ്യം
X

Summary

  • അന്താരാഷ്ട്ര വ്യോമയാന മിശ്രണ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ പദ്ധതി സഹായിക്കും
  • ഇന്ത്യയിലെ 55 ദശലക്ഷം കരിമ്പ് കര്‍ഷകര്‍ക്ക് ബദല്‍ വിപണികള്‍ സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം


വ്യോമയാന ഇന്ധനത്തിന്റെയും മറ്റ് ഹരിത ഊര്‍ജ സ്രോതസ്സുകളുടെയും ഉത്പാദനം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പഞ്ചസാര മില്ലുകളെ ബയോ റിഫൈനറികളാക്കി മാറ്റാനുള്ള പദ്ധതി സര്‍ക്കാരിന് സമര്‍പ്പിച്ചതായി പഞ്ചസാര വ്യവസായ സംഘടനയായ ഐഎസ്എംഎ അറിയിച്ചു.

നിലവിലെ എത്തനോള്‍, ബയോഇലക്ട്രിസിറ്റി, ബയോഗ്യാസ് ഉല്‍പ്പാദനം എന്നിവയ്ക്കപ്പുറം വ്യാപിക്കുന്ന പരിവര്‍ത്തനത്തിനായുള്ള നയ ചട്ടക്കൂട് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ ഷുഗര്‍ ആന്‍ഡ് ബയോ എനര്‍ജി മാനുഫാക്ചേഴ്സ് അസോസിയേഷന്‍ (ഐഎസ്എംഎ) പ്രതിനിധികള്‍ ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷിയുമായി കൂടിക്കാഴ്ച നടത്തി.

2027-ല്‍ പ്രാബല്യത്തില്‍ വരുന്ന അന്താരാഷ്ട്ര വ്യോമയാന മിശ്രണ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ സംരംഭം ഇന്ത്യയെ സഹായിക്കുമെന്ന് ഐഎസ്എംഎ ഡയറക്ടര്‍ ജനറല്‍ ദീപക് ബല്ലാനി പറഞ്ഞു.

കര്‍ഷകവരുമാനം വര്‍ധിപ്പിക്കുന്നതില്‍ നിലവിലുള്ള എത്തനോള്‍ മിശ്രണ പദ്ധതിയുടെ വിജയത്തെ അടിസ്ഥാനമാക്കി ഇന്ത്യയിലെ 55 ദശലക്ഷം കരിമ്പ് കര്‍ഷകര്‍ക്ക് ബദല്‍ വിപണികള്‍ സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കഴിഞ്ഞ വര്‍ഷം നൂറ് ഇ-100 ഇന്ധന പമ്പുകളാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഇ-100 ഉപയോഗം പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ഭക്ഷ്യമന്ത്രി പ്രഹ്ലാദ് ജോഷി ആവര്‍ത്തിച്ച് വ്യക്തമാക്കി.