15 Dec 2023 9:56 AM GMT
Summary
- ക്യുഐപി ഇഷ്യുവിന് മികച്ച പ്രതികരണം
- വരുമാനത്തിന്റെ ഭൂരിഭാഗവും കടം കുറയ്ക്കാന്‍ ഉപയോഗിക്കും
- പുനരുപയോഗ ഊര്‍ജ വിപണിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും
സ്റ്റെർലിങ് ആൻഡ് വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി (എസ് ഡബ്ലിയു എനർജി; SWREL) യോഗ്യരായ സ്ഥാപന നിക്ഷേപകരിൽ നിന്നും 1,500 കോടി രൂപ സമാഹരിച്ചതായി കമ്പനി ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഡിസംബര്‍ 14 ന് നടന്ന ഡയറക്ടര്‍ ബോര്‍ഡ് സെക്യൂരിറ്റീസ് ഇഷ്യുന്‍സ് കമ്മിറ്റി യോഗത്തില്‍ വാങ്ങുന്ന യോഗ്യരായ നിക്ഷേപകര്‍ക്ക് 4,32,27,665 ഇക്വിറ്റി ഷെയറുകള്‍ അനുവദിച്ചു. ഒരു ഇക്വിറ്റി ഷെയറിന് 347 രൂപ നിരക്കിലാണ് വില്‍പ്പന നടന്നത്.
1,500 കോടി രൂപയുടെ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് പ്ലേസ്മെന്റ് (ക്യുഐപി; QIP) ഇഷ്യുവിന് ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളില്‍ നിന്നും ആഗോള എഫ്ഐഐകളില്‍ നിന്നും ശക്തമായ പ്രതികരണമാണ് ലഭിച്ചതെന്ന് സ്റ്റെര്‍ലിംഗ് ആന്‍ഡ് വില്‍സണ്‍ പറഞ്ഞു.
കഴിഞ്ഞ രണ്ട് മാസങ്ങള്‍ ഒരു സ്ഥാപനമെന്ന നിലയില്‍ ഞങ്ങള്‍ക്ക് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും ക്യുഐപി വിജയകരമായി പൂര്‍ത്തിയാക്കിയത് ഞങ്ങളുടെ യാത്രയിലെ സുപ്രധാന നിമിഷമാണെന്നും സ്റ്റെര്‍ലിംഗ്, വില്‍സണ്‍ റിന്യൂവബിള്‍ എനര്‍ജി ഗ്ലോബല്‍ സിഇഒ അമിത് ജെയിന്‍ പറഞ്ഞു.
ക്യുഐപിയില്‍ നിന്നുള്ള വരുമാനത്തിന്റെ ഭൂരിഭാഗവും കടം കുറയ്ക്കാന്‍ ഉപയോഗിക്കും. കൂടാതെ ഇന്ത്യയിലും വിദേശത്തും അതിവേഗം വളരുന്ന സോളാര്‍ ഇപിസി വിപണികള്‍ പിന്തുടരുന്നതിന് ഞങ്ങള്‍ക്ക് മൂലധനം നല്‍കുമെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനുള്ള നടപടികളുമായി കമ്പനി മുന്നോട്ടുപോകുകയാണ്. കമ്പനി മികച്ച നിലയിലായണെന്നും ജെയിന്‍ കൂട്ടിച്ചേര്‍ത്തു.
ക്യുഐപിയിലൂടെ, ആഗോളതലത്തില്‍ പുനരുപയോഗ ഊര്‍ജ വിപണിയുടെ അപാരമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിന് കമ്പനി കൂടുതല്‍ പരിശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്നത്തെ വ്യാപാരത്തിൽ സ്റ്റെർലിങ് ആൻഡ് വില്‍സണ്‍ ഓഹരികൾ എൻ എസ് ഇ-യിൽ 0.72 ശതമാനം ഇടിവിൽ 421.20 ലാണ് അവസാനിച്ചത്.