image

1 May 2024 7:52 AM GMT

India

സ്റ്റാര്‍ ഹെല്‍ത്തിന്റെ നാലാം പാദവും വാര്‍ഷിക വളര്‍ച്ചയും നേട്ടത്തില്‍

MyFin Desk

star health on record growth
X

Summary

  • നികുതിക്ക് ശേഷമുള്ള ലാഭം 40 ശതമാനം ഉയര്‍ന്നു
  • ഏജന്‍സി, ബാങ്കാഷ്വറന്‍സ്, ഡിജിറ്റല്‍ എന്നിവയുള്‍പ്പെടെ ഞങ്ങളുടെ എല്ലാ ചാനലുകളിലും കമ്പനി ശക്തമായ വളര്‍ച്ച കൈവരിച്ചു.
  • ലാഭത്തോടൊപ്പം വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലേക്ക് ശ്രദ്ധയൂന്നി കമ്പനി


കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലും നാലാം പാദത്തിലും ശക്തമായ വളര്‍ച്ച രേഖപ്പെടുത്തി സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി. 2024 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 845 കോടി രൂപയുടെ റെക്കോര്‍ഡ് ലാഭമാണ് രേഖപ്പെടുത്തിയത്. 37 ശതമാനം വര്‍ധന. മൊത്തം രേഖപ്പെടുത്തിയ പ്രീമിയം (ജിഡബ്ല്യുപി) 18 ശതമാനം വര്‍ധിച്ച് 15,254 കോടി രൂപയായി. നികുതിക്ക് ശേഷമുള്ള ലാഭം 40 ശതമാനം വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ജിഡബ്ല്യുപിയില്‍ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ വളര്‍ച്ചയ്ക്ക് ശക്തമായ ഡിജിറ്റല്‍ ചാനല്‍ വില്‍പ്പന, ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായും ഉള്ള സഹകരണം എന്നിവയിലിലെ റീട്ടെയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഡിമാന്‍ഡ് വര്‍ധിച്ചത് ആക്കം കൂട്ടിയിട്ടുണ്ട്.

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ വിപണി വിഹിതം ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കിടയില്‍ 22 ബിപിഎസ് ഉയര്‍ന്ന് 5.26 ശതമാനമായി.

ഉപഭോക്തൃ കേന്ദ്രീകരിച്ച് ശക്തമായ മുന്നേറുന്ന കമ്പനിക്ക് 881 ബ്രാഞ്ച് ഓഫീസുകളുണ്ട്. കൂടാതെ 14,295 നെറ്റ് വര്‍ക്ക് ആശുപത്രികളും ഉപയോഗിച്ച് പാന്‍-ഇന്ത്യ ഫിജിറ്റല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിന് കമ്പനി കാര്യമായ ശ്രമങ്ങള്‍ നടത്തിവരികയാണ്.

'ഞങ്ങളുടെ സാമ്പത്തിക ശക്തിയും സ്ഥിരതയും പ്രതിഫലിപ്പിക്കുന്നതാണ് ഈ റെക്കോര്‍ഡ് ലാഭം. നൂതനമായ ഉല്‍പ്പന്ന ഓഫറുകളിലും സൗണ്ട് ക്ലെയിം സെറ്റില്‍മെന്റ് പ്രക്രിയയിലും കമ്പനിയുടെ ശക്തമായ പ്രകടനത്തിന്റെ ഫലമാണ് ഈ നേട്ടം. ഞങ്ങളുടെ വിപണി നേതൃത്വം ഏകീകരിക്കുന്നത് തുടരുകയാണ്. ലാഭത്തോടൊപ്പം വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിലേക്ക് കൂടി കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്,' സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ ആനന്ദ് റോയ് പറഞ്ഞു