image

1 May 2024 12:53 PM IST

India

ഇനി പുതുതലമുറ ഭരിക്കും; ഗോദ്‌റേജ് കമ്പനി വിഭജിച്ചു

MyFin Desk

godrej company was split
X

Summary

  • വിവിധ കാഴ്ച്ചപ്പാടുകളുടെ സമന്വയം ലക്ഷ്യം
  • 1897 ലാണ് ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് രൂപീകരിക്കപ്പെട്ടത്
  • സഹോദരങ്ങളായ അര്‍ദേശിര്‍ ഗോദ്റെജ്, പിറോജ്ഷാ ബുര്‍ജോര്‍ജി ഗോദ്റെജ് എന്നിവര്‍ സ്ഥാപിച്ചു.


127 വര്‍ഷത്തെ വ്യവസായ പാരമ്പര്യമുള്ള ഗോദ്‌റേജ് ഗ്രൂപ്പ് ആസ്തികള്‍ വിഭജിക്കുന്നു. ഗ്രൂപ്പിന്റെ പിന്‍ഗാമികള്‍ ഭാവിയിലേക്കുള്ള വ്യത്യസ്ത കാഴ്ച്ചപ്പാടുകളും സൗഹൃദവും നിലനിര്‍ത്തുന്നതിനാണ് വിഭജനമെന്നാണ് ഗോദ്‌റേജ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.

ഗോദ്റേജ് എന്റര്‍പ്രൈസസ് ഗ്രൂപ്പിന്റെ(ജിഇജി) ചുമതല ജംഷിദ് ഗോദ്റേജിനും അദ്ദേഹത്തിന്റെ മരുമകള്‍ നൈറിക ഹോള്‍ക്കര്‍ക്കും അവരുടെ കുടുംബത്തിനുമാണ് ഇനി മുതല്‍. അതേസമയം ഗോദ്റേജ് ഇന്‍ഡസ്ട്രീസ്, ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്, ഗോദ്റേജ് അഗ്രോവെറ്റ്, ആസ്ടെക് ലൈഫ്സയന്‍സ് എന്നിവ ഉള്‍പ്പെടുന്ന ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ഗ്രൂപ്പിന്റെ (ജിഐജി) ചുമതല നാദിര്‍ ഗോദ്റേജിനും, ആദി ഗോദ്റേജ്, നാദിര്‍ ഗോദ്റേജ് എന്നിവര്‍ക്കും അടുത്ത കുടുംബാംഗങ്ങള്‍ക്കുമായിരിക്കും ഈ ഗ്രൂപ്പിന്റെ നിയന്ത്രണമുണ്ടായിരിക്കുക. ചെയര്‍പേഴ്സണായി നാദിര്‍ ഗോദ്റേജ് പ്രവര്‍ത്തിക്കും. ഗോദ്റേജ് ഇന്‍ഡസ്ട്രീസിന്റെ എക്സിക്യൂട്ടീവ് ചെയര്‍പേഴ്സ്ണായി പിറോജ്ഷാ ഗോദ്റേജിനെ നിയമിച്ചു. നിലവിലെ സമവായ പ്രകാരം 2026 ഓഗസ്റ്റോടെ നാദിര്‍ ഗോദ്റേജ് ചെയര്‍പേഴ്സണുമാകും.

1897 ലാണ് ഗോദ്റേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് സ്ഥാപിതമായത്. ഉപഭോക്തൃ ഉത്പന്നങ്ങള്‍, കൃഷി, റിയല്‍ എസ്റ്റേറ്റ്, ധനകാര്യ സേവനങ്ങള്‍, കെമിക്കല്‍ എന്നീ മേഖലകളിലാണ് ഗോഗ്‌റേജ് ഗ്രൂപ്പ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. മുംബൈയിലെ ഏറ്റവും വലിയ ഭൂവുടമകളില്‍ ഒന്നാണ് ഗോദ്റെജ് കുടുംബം, ഏകദേശം 3,400 ഏക്കറാണ് ഇവരുടെ കൈവശമുള്ളത്.

ഗോദ്റേജ് അഗ്രോവെറ്റില്‍ 64.89 ശതമാനം ഓഹരിയും ഗോദ്റേജ് കണ്‍സ്യൂമറില്‍ 23.74 ശതമാനം ഓഹരിയും ഗോദ്റേജ് പ്രോപ്പര്‍ട്ടീസില്‍ 47.34 ശതമാനം ഓഹരിയും കമ്പനിക്ക് അവകാശപ്പെട്ടതാണ്. കൂടാതെ ഗോദ്റേജ് ഇന്‍ഡസ്ട്രീസ്, ഗോദ്റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്, ഗോദ്റേജ് അഗ്രോവെറ്റ്, ആസ്ടെക് ലൈഫ്സയന്‍സ് എന്നീ കമ്പനികള്‍സ വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. നിലിവലെ കണക്കുകള്‍ പ്രകാരം ലിസ്റ്റ് ചെയ്ത കമ്പനികളില്‍ മുന്നിലുള്ളത്. ഗോദ്‌റേജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ആണ്. ഏതാണ്ട് 1.26 ലക്ഷം കോടി രൂപ വിപണി മൂല്യമുണ്ട് ഈ കമ്പനിക്ക്.

ഉപഭോക്തൃ ഉല്‍പ്പന്ന വിഭാഗത്തിലൂടെ വിദേശത്തും ഗ്രൂപ്പിന് കാര്യമായ സാന്നിധ്യമുണ്ട്. ഏഷ്യ, ആഫ്രിക്ക, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളില്‍ വളര്‍ന്നുവരുന്ന വിപണികളിലെ എഫ്എംസിജി ഉല്‍പ്പന്ന വിഭാഗത്തില്‍ ശ്ക്തമായ സാന്നിധ്യമായി കമ്പനി ഉയര്‍ന്നു കഴിഞ്ഞു.