image

1 July 2024 7:56 AM GMT

India

യുപിഐ ഇടപാടുകളില്‍ നേരിയ ഇടിവ്

MyFin Desk

upi also back in june
X

Summary

  • ഐഎംപിഎസ് ഇടപാടിടുകള്‍ മെയ് മാസത്തിലെ 558 ദശലക്ഷത്തില്‍ നിന്ന് ജൂണില്‍ കുറഞ്ഞ് 517 ദശലക്ഷമായി
  • ഫാസ്ടാഗ് ഇടപാടുകളും മെയ് മാസത്തിലെ 347 ദശലക്ഷത്തില്‍ നിന്ന് 4 ശതമാനം കുറഞ്ഞു


ചരിത്രത്തിലെ ഉയര്‍ന്ന കുതിപ്പിനുശേഷം ജൂണിലെ യുപിഐ ഇടപാടുകളില്‍ നേരിയ ഇടിവ്. 20.45 ട്രില്യണ്‍ രൂപ മൂല്യമുള്ള 14.04 ബില്യണ്‍ ഇടപാടുകള്‍ നടത്തി മുന്‍കാല റെക്കോര്‍ഡുകളെല്ലാം മെയ്മാസത്തില്‍ തകര്‍ത്തിരുന്നു. എന്നാല്‍ ജൂണിലെ യുപിഐ ഇടപാടുകളില്‍ വോളിയത്തില്‍ 1 ശതമാനവും മൂല്യത്തില്‍ 2 ശതമാനവും കുറവാണ് രേഖപ്പെടുത്തിയത്. നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) പങ്കിട്ട ഡാറ്റ പ്രകാരം, ജൂണില്‍, യുപിഐ വോളിയം 13.89 ബില്യണും മൂല്യം 20.07 ട്രില്യണ്‍ രൂപയുമാണ്.

2023 ലെ ഇതേ മാസത്തെ അപേക്ഷിച്ച് വോളിയത്തില്‍ 49 ശതമാനം വര്‍ധനയും മൂല്യത്തില്‍ 36 ശതമാനം വര്‍ധനവുമായിരുന്നു ഇത്.

ഇമ്മീഡിയറ്റ് പേയ്മെന്റ് സര്‍വീസ് (ഐഎംപിഎസ്) ഇടപാടിന്റെ അളവ് മെയ് മാസത്തിലെ 558 ദശലക്ഷത്തില്‍ നിന്ന് ജൂണില്‍ 7 ശതമാനം കുറഞ്ഞ് 517 ദശലക്ഷമായി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, ഐഎംപിഎസ് ഇടപാടുകള്‍ ജൂണില്‍ 5 ശതമാനം കുറഞ്ഞ് 5.78 ട്രില്യണ്‍ രൂപയിലെത്തി. മെയ് മാസത്തില്‍ ഇത് 6.06 ട്രില്യണ്‍ രൂപയായിരുന്നു.

ഏപ്രിലില്‍ ഇത് 550 ദശലക്ഷവും മൂല്യത്തില്‍ 5.92 ട്രില്യണും ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് ജൂണില്‍ വോളിയത്തില്‍ 10 ശതമാനവും മൂല്യത്തില്‍ 15 ശതമാനവും ഉയര്‍ന്നു.

ഫാസ്ടാഗ് ഇടപാടുകളും മെയ് മാസത്തിലെ 347 ദശലക്ഷത്തില്‍ നിന്ന് 4 ശതമാനം ഇടിഞ്ഞ് 334 ദശലക്ഷമായി. മൂല്യത്തിന്റെ അടിസ്ഥാനത്തില്‍, മെയ് മാസത്തില്‍ ഇത് 5,908 കോടി രൂപയില്‍ നിന്ന് ജൂണില്‍ 2 ശതമാനം കുറഞ്ഞ് 5,780 കോടി രൂപയായി.

ഏപ്രിലില്‍ ഫാസ്ടാഗ് യഥാക്രമം 328 ദശലക്ഷവും 5,592 കോടി രൂപയുമായിരുന്നു. 2023 ജൂണിനെ അപേക്ഷിച്ച് ഈ മാസം വോളിയത്തില്‍ 6 ശതമാനവും മൂല്യത്തില്‍ 11 ശതമാനവും വര്‍ധനയുണ്ടായി.

ജൂണില്‍, ആധാര്‍ പ്രവര്‍ത്തനക്ഷമമാക്കിയ പേയ്മെന്റ് സിസ്റ്റം (എഇപിഎസ്) വോളിയത്തില്‍ 11 ശതമാനം വര്‍ധിച്ച് ജൂണില്‍ 100 ദശലക്ഷമായി ഉയര്‍ന്നു, മെയ് മാസത്തില്‍ 90 ദശലക്ഷവും ഏപ്രിലില്‍ 95 ദശലക്ഷവും ആയിരുന്നു.