image

22 April 2024 6:11 AM GMT

India

ഇലക്ട്രല്‍ ബോണ്ട് കേസില്‍ വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകില്ല; എസ്ബിഐ

MyFin Desk

electoral bond, sbi has no response to rti
X

Summary

  • ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീം കോടതി ഇലക്ട്രല്‍ ബോണ്ടുകള്‍ നിരോധിച്ചത്.
  • എസ്ബിഐ വഴി മാത്രമാണ് ഇലക്ട്രല്‍ ബോണ്ടുകള്‍ വിതരണം ചെയ്തിരുന്നത്.
  • വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇലക്ട്രല്‍ ബോണ്ടുകള്‍ നടപ്പിലാക്കിയത്‌


സുതാര്യതയിലെന്നു ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരോധിച്ച ഇലക്ട്രല്‍ ബോണ്ട് കേസുമായി ബന്ധപ്പെട്ടുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്ന് എസ്ബിഐ.

കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ ആരാണ്?,ഇവര്‍ക്ക് നല്‍കിയ ഫീസ് എത്ര?, സുപ്രീംകോടതി നല്‍കിയ സമയപരിധിയില്‍ വിവരം വെളിപ്പെടുത്താത്തതിനെത്തുടര്‍ന്നുള്ള കോടതിയലക്ഷ്യ ഹര്‍ജിയില്‍ ഹാജരായ അഭിഭാഷകന്‍ ആരാണ്? നല്‍കിയ ഫീസ് എത്ര? ഇലക്ടറല്‍ ബോണ്ട് കേസ്

2017 മുതല്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ടായിരുന്നു. ഇതുവരെ എത്ര രൂപ വക്കീല്‍ഫീസായി നല്‍കി? എന്നിവയാണ് വിവവരാവകാശം വഴി ഉന്നയിച്ച ചോദ്യങ്ങള്‍.

എന്നാല്‍ ഇത്തരം വിവരങ്ങള്‍ വിവരാവകാശ നിയമത്തിന്റെ വകുപ്പ് 8 (1)ഡി പ്രകാരം നല്‍കേണ്ടതില്ലെന്നാണ് എസ്ബിഐ വിശദീകരണം. അഭിഭാഷകര്‍ ആരാണെന്നറിയുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും എസ്ബിഐ വ്യക്തമാക്കി. മാത്രമല്ല ഫീസ് വിവരങ്ങള്‍ വാണിജ്യപരമായ രഹസ്യമാണെന്നും എസ്ബിഐ മറുപടി നല്‍കി.

ചോദ്യങ്ങള്‍ സ്വകാര്യത ലംഘിക്കുന്നതാണെന്ന് വിശദീകരിക്കാന്‍ ആര്‍.ടി.ഐ. ആക്ടിലെ വകുപ്പ് എട്ട് (1) (ഇ)യും (ജെ)യും മറുപടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.