27 Nov 2024 12:07 PM GMT
Summary
- ബഹിരാകാശ, പ്രതിരോധ ഉപകരണ നിര്‍മ്മാണത്തിന് 650 കോടി
- 5,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ഉന്നത നിലവാരത്തില്‍ പരിശീലനം
- പ്രതിരോധം, ബഹിരാകാശ മേഖലകളില്‍ കര്‍ണാടക മുന്‍നിര സംസ്ഥാനം
ബഹിരാകാശ, പ്രതിരോധ ഉപകരണ നിര്‍മ്മാണത്തിനായി കര്‍ണാടകയില്‍ 650 കോടിയുടെ ഹബ്ബ് വരുന്നു. 5,000 വിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ ആഗോള നിലവാരത്തില്‍ പരിശീലനം നല്‍കും.
പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയില്‍ വിഭാവനം ചെയ്യുന്ന ഹബ്, ബഹിരാകാശം, പ്രതിരോധം, നൂതന ഉല്‍പ്പാദനം എന്നിവയുള്‍പ്പെടെ സംസ്ഥാനത്തിന്റെ ഡീപ്-ടെക് മേഖലകളെ ഉത്തേജിപ്പിക്കാന്‍ ലക്ഷ്യമിടുന്നു.
ഉയര്‍ന്ന തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഈ മേഖലയ്ക്ക് കഴിയുമെന്ന് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് ബയോടെക്‌നോളജി വിഭാഗം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ബഹിരാകാശ നയം അനുസരിച്ച്, 5,000 വിദ്യാര്‍ത്ഥികള്‍ക്കും യുവ പ്രൊഫഷണലുകള്‍ക്കും ആഗോള നിലവാരത്തില്‍ പരിശീലനം നല്‍കും.
എയ്റോസ്പേസ്, പ്രതിരോധം, ബഹിരാകാശ മേഖലകളില്‍ കര്‍ണാടക എല്ലായ്പ്പോഴും ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണെന്ന് ഐടി-ബിടി മന്ത്രി പ്രിയങ്ക് ഖാര്‍ഗെ പറഞ്ഞു.
ദേവനഹള്ളിയിലെ എയ്റോസ്പേസ് പാര്‍ക്കില്‍ നടക്കുന്ന പ്രതിരോധ ഇലക്ട്രോണിക്സ് ഉല്‍പ്പാദനത്തില്‍ സംസ്ഥാന സര്‍ക്കാരും ശക്തമായി ഇടപെടാന്‍ ആഗ്രഹിക്കുന്നതായും മന്ത്രി വ്യക്തമാക്കി. സര്‍ക്കാരില്‍ നിന്നും വ്യവസായത്തില്‍ നിന്നുമുള്ള നിക്ഷേപങ്ങള്‍ തയ്യാറാക്കി വരികയാണെന്നും പദ്ധതി ആരംഭിച്ചാല്‍ 24 മാസത്തിനുള്ളില്‍ ഹബ് പ്രവര്‍ത്തനക്ഷമമാകുമെന്നും ഐടി-ബിടി വകുപ്പ് സെക്രട്ടറി വ്യക്തമാക്കി.കര്‍ണാടകയില്‍ 32 സ്പേസ്ടെക് കമ്പനികളുണ്ട്, മൊത്തം 323 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് ഉണ്ട്, അതേസമയം സംസ്ഥാനത്ത് 15 പ്രതിരോധ സാങ്കേതിക കമ്പനികളാണുള്ളത്.ഇതിന് 123 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് ഉണ്ട്.