image

15 Dec 2023 1:53 PM GMT

India

കേരള എംഎസ്എംഇ കള്‍ക്ക് ക്രെഡിറ്റ് ഗ്യാരന്റി നൽകിയത് 15,536 കോടി

MyFin Desk

15,536 crore as credit guarantee to Kerala MSMEs
X

Summary

  • ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിന് കീഴിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കാണ് തുക നല്‍കിയത്
  • 79,53,694 ലക്ഷം ഈടു രഹിത വായ്പാ ലോണ്‍ ഗ്യാരണ്ടികള്‍ നൽകിയിട്ടുണ്ട്
  • ഏറ്റവും കൂടുതൽ 62,807 കോടി മഹാരാഷ്ട്രയ്ക്കു ലഭിച്ചു


ഗവണ്‍മെന്റിന്റെ ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം എന്റർപ്രൈസസ് വഴി സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് ഗ്യാരന്റിയായി 5,33,587 കോടി രൂപ നല്‍കിയതായി ചെറുകിട ഇടത്തരം സംരംഭങ്ങളുടെ സഹമന്ത്രി ശ്രീ ഭാനു പ്രതാപ് സിംഗ് വര്‍മ ലോക്‌സഭയില്‍ പറഞ്ഞു.

ക്രെഡിറ്റ് ഗ്യാരണ്ടി ഫണ്ട് ട്രസ്റ്റിന് കീഴിലുള്ള സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കാണ് ഈ തുക നല്‍കിയത്. കണക്കുകള്‍ പ്രകാരം 2000 മുതല്‍ 30.11.2023 വരെ 79,53,694 ലക്ഷം ഈടു രഹിത വായ്പാ ലോണ്‍ ഗ്യാരണ്ടികള്‍ സ്‌കീം നൽകിയിട്ടുണ്ട്.





സംസ്ഥാനങ്ങള്‍ തിരിച്ചുളള കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശിലാണ്ഏറ്റവും കൂടുതല്‍ ചെറുകിട സംരഭങ്ങള്‍ക്ക് (8,89,679 ലക്ഷം) ഈടു രഹിത വായ്പ ഗ്യാരന്റി നല്‍കിയത്; 52,998 കോടി രൂപയാണ് വായ്പ നല്‍കിയത്. ഏറ്റവും കുറവ് ഈടു രഹിത വായ്പ ഗ്യാരന്റി നല്‍കിയ സംസ്ഥാനം സിക്കിം (5169 ) മാണ്. ഇവിടെ 309 കോടി രൂപയാണ് ഈടു രഹിത വായ്പ നല്‍കിയത്.കേരളത്തില്‍ 4,21,340 സൂക്ഷ്മ, ചെറുകിട സംരഭങ്ങള്‍ക്ക് ഈടു രഹിത വായ്പാ ലോണ്‍ ഗ്യാരണ്ടി നല്‍കുക വഴി 15,536 കോടി രൂപ ലഭിക്കുകയും ചെയ്തു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖല സാമൂഹിക-സാമ്പത്തിക വികസനത്തിന് വലിയ സംഭാവനകള്‍

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭക മേഖല കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ വളരെ ഊര്‍ജ്ജസ്വലമായി ഉയര്‍ന്നുവന്നിട്ടുണ്ട്. വന്‍കിട വ്യവസായങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ മൂലധനച്ചെലവില്‍ വലിയ തൊഴിലവസരങ്ങള്‍ നല്‍കുന്നതില്‍ സൂക്ഷ്മ, ചെറുകിട, നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. ഈ മേഖല രാജ്യത്തിന്റെ സാമൂഹിക-സാമ്പത്തിക വികസനത്തിന് വലിയ സംഭാവനകളാണ് നല്‍കുന്നത്.

ഈ മേഖലയിലെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യാ ഗവണ്‍മെന്റ് നിരവധി സംരംഭങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്നൊവേറ്റീവ് സ്‌കീം, അടല്‍ ഇന്നൊവേഷന്‍ മിഷന്‍, ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ടെക്‌നോളജി ബിസിനസ് ഇന്‍കുബേറ്റര്‍ പ്രോഗ്രാം, റിസര്‍വ് ബാങ്കിന്റെ റെഗുലേറ്ററി സാന്‍ഡ്‌ബോക്‌സ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സൂക്ഷ്മ, ചെറുകിട മന്ത്രാലയത്തിന്റെ ഇന്നൊവേറ്റീവ് സ്‌കീമിന്റെ ഇന്‍കുബേഷന്‍ ഘടകത്തിന് കീഴില്‍, 533 ന്യൂതന ആശയങ്ങള്‍ പരിപോഷിപ്പിക്കുന്നതിനും വികസനത്തിനുമായി 2021-22, 2022-23, 2023-24 എന്നീ മൂന്ന് വര്‍ഷങ്ങളില്‍ 43.30 കോടി രൂപ അനുമതി നല്‍കിയതായും ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ മന്ത്രി ശ്രീ ഭാനു പ്രതാപ് സിംഗ് അറിയിച്ചു.