image

30 Nov 2023 8:58 AM GMT

India

ഓപ്പണ്‍ ഓഫര്‍ നിരസിക്കാന്‍ റെലിഗറിന് അവകാശമില്ലെന്ന് ബര്‍മന്‍ കുടുംബം

MyFin Desk

The Burman family said Religer had no right to reject the open offer
X

Summary

  • സെബി ടേക്ക് ഓവര്‍ റെഗുലേഷനില്‍പറയുന്ന ഫോര്‍മുല പ്രകാരമാണ് ഓപ്പണ്‍ ഓഫര്‍ വില


റെലിഗര്‍ എന്റര്‍പ്രൈസസിന്റെ (ആര്‍ഇഎല്‍) മാനേജ്‌മെന്റുമായുള്ള തര്‍ക്കത്തില്‍ നിയന്ത്രണ ഓഹരികള്‍ ഏറ്റെടുക്കാനുള്ള തങ്ങളുടെ ഓപ്പണ്‍ ഓഫര്‍ നിരസിക്കാന്‍ റെലിഗറിന്റെ ബോര്‍ഡിന് അധികാരമില്ലെന്ന് ബര്‍മന്‍ കുടുംബം. ഓപ്പണ്‍ ഓഫര്‍ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ മാത്രമേ ഇതിന് അധികാരമുള്ളുവെന്നും ബര്‍മന്‍ കുടുംബ വക്താവ് അറിയിച്ചു.

ആര്‍ഇഎലിന്റെ ഭരണ വീഴ്ചകള്‍ ഷെയര്‍ ഹോള്‍ഡര്‍മാരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഡയറക്ടര്‍മാര്‍ അവരുടെ ചുമതലകള്‍ കൃത്യമായി നിര്‍വഹിക്കുന്നില്ലെന്നും പരാതിയുണ്ട്. ഓപ്പണ്‍ ഓഫറില്‍ ഓഹരികള്‍ ടെന്‍ഡര്‍ ചെയ്യണോ അതോ നിക്ഷേപം തുടരണോ എന്ന് തീരുമാനിക്കേണ്ടത് ഓഹരി ഉടമകളാണെന്നും ബര്‍മന്‍ കുടുംബം വാദിക്കുന്നു.

റെലിഗറിലെ ബര്‍മന്‍ കുടുംബത്തിന്റെ നിക്ഷേപത്തെ സ്വാഗതം ചെയ്തുകൊണ്ട് ബോര്‍ഡ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 25-ന് പത്രക്കുറിപ്പ് പുറത്തിറക്കി. സെബി ടേക്ക് ഓവര്‍ റെഗുലേഷനില്‍ നല്‍കിയിരിക്കുന്ന ഫോര്‍മുല പ്രകാരമാണ് ഓപ്പണ്‍ ഓഫര്‍ വില കണക്കാക്കുന്നത്. ഈ ഫോര്‍മുല അനുസരിച്ച്, ഏകദേശം 221 രൂപയാണ് ഓഹരി വില. എന്നാല്‍ നിലവില്‍ പ്രീമിയം മൂല്യത്തില്‍ 235 രൂപയാണ് കണക്കാക്കുന്നത്.

ഭൂരിഭാഗം ഷെയര്‍ഹോള്‍ഡര്‍മാരും ബര്‍മന്‍ കുടുബംത്തിന്റെ നിര്‍ദ്ദിഷ്ട ഇടപാടിനെ പിന്തുണയ്ക്കുന്നു. തങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് കീഴില്‍, ആഇഎലിന്റെ പ്രകടനം ഗണ്യമായ ഉയര്‍ച്ച കാണുമെന്ന് ഉറപ്പുണ്ടെന്ന് വക്താവ് അറിയിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസ് കമ്പനിയില്‍ കൂടുതല്‍ ഓഹരികള്‍ സ്വന്തമാക്കാനുള്ള ബര്‍മന്‍ കുടുംബത്തിന്റെ ഓപ്പണ്‍ ഓഫറിനെ റിലിഗെയര്‍ എന്റര്‍പ്രൈസസിന്റെ സ്വതന്ത്ര ഡയറക്ടറും ഹംദാര്‍ദ് ലബോറട്ടറീസ് സിഇഒയുമായ ഹമീദ് അഹമ്മദ് വിമര്‍ശിച്ചതിന് പിന്നാലെയാണ് പ്രസ്താവന.

എഫ്എംസിജി പ്രമുഖ ഡാബറിന്റെ പ്രൊമോട്ടർമാരായ ബർമൻ കുടുംബം സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്കും (സെബി) സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്കും ആര്‍ഇഎല്‍ ചെയര്‍പേഴ്സണ്‍ രശ്മി സലൂജ തന്റെ സ്വകാര്യ ഹോള്‍ഡിംഗിന്റെ ഒരു ഭാഗം റിലിഗെയര്‍ എന്റര്‍പ്രൈസസ് ലിമിറ്റഡില്‍ വിറ്റതായി കത്തയച്ചിരുന്നു.