9 Jan 2024 10:15 AM GMT
ഇന്ത്യയിൽ ആദ്യമായി പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെറോലിസിസ് എണ്ണ ഉത്പാദിപ്പിച്ച് റിലയൻസ്. പ്ലാസ്റ്റിക് മാലിന്യം ഇക്കാലത്തെ ഏറ്റവും വലിയ പ്രശ്നമാണ്. ഈ പ്രശ്നം പരിഹരിക്കാൻ, പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെറോലിസിസ് എണ്ണ ഉൽപാദിപ്പിക്കുന്നതിനുള്ള ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത് വിജയം നേടിയിരിക്കുകയാണ് റിലയൻസ് ഇൻഡസ്ട്രീസ്.
ഗുജറാത്തിലെ ജാം നഗർ റിഫൈനറിയിൽ നടത്തിയ പരീക്ഷണത്തിൽ ഈ സാങ്കേതികവിദ്യ വിജയകരമായി പരീക്ഷിക്കപ്പെട്ടു. ഈ സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കുകളിൽ നിന്ന് പെറോലിസിസ് എണ്ണ നിർമ്മിക്കാൻ കഴിയും. പെറോലിസിസ് എണ്ണ ഒരു തരം ഹൈഡ്രോകാർബൺ എണ്ണയാണ്. ഇത് പ്ലാസ്റ്റിക് മാലിന്യങ്ങളെ ഉയർന്ന താപനിലയിലും സമ്മർദ്ദത്തിലും ചൂടാക്കിയാണ് നിർമ്മിക്കുന്നത്. ഈ പ്രക്രിയയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ വിഘടിച്ച് പെറോലിസിസ് എണ്ണയും മറ്റ് ഉൽപ്പന്നങ്ങളും ഉണ്ടാകുന്നു.
പെറോലിസിസ് എണ്ണ ഉയർന്ന നിലവാരമുള്ള പോളിമെറുകൾ ഉണ്ടാക്കുവാനും അത് ഉപയോഗിച്ച് പുതിയ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാം. ഭക്ഷണ വസ്തുക്കളുടെ പാക്കിംഗിനു വരെ ഉപയോഗിക്കാവുന്ന മികച്ച നിലവാരമുള്ള പോളിമെറുകളാണ് ഉൽപാദിപ്പിക്കുന്നത് എന്ന് റിലയൻസ് അവകാശപ്പെടുന്നു.
അന്താരാഷ്ട്ര സുസ്ഥിരത കാർബൺ സെർട്ടിഫിക്കേഷനും റിലയൻസ് വികസിപ്പിച്ച പോളിമെറുകൾക്ക് ലഭിച്ചിട്ടുണ്ട്. റിലയൻസ് ഇൻഡസ്ട്രീസ് പൈറോലിസിസ് എണ്ണയുടെ ഉത്പാദനം വർധിപ്പിക്കാനും ഇതിനു വേണ്ടി പുതിയ ബിസിനസ്സ് പങ്കാളികളെ കണ്ടത്താനുള്ള ശ്രമത്തിലാണ്.ഈ സാങ്കേതികവിദ്യയുടെ വിജയം പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കാനും പരിസ്ഥിതി മലിനീകരണം കുറയ്ക്കാനും പ്ലാസ്റ്റിക് മാലിന്യം എന്ന ഭീമൻ പ്രശ്നം പരിഹരിക്കാനും ഗണ്യമായ സംഭാവന നൽകുമെന്ന് പ്രതീക്ഷിക്കുന്നു.