30 Sep 2024 8:03 AM GMT
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 18-ാം ഗഡു തീയതി പ്രഖ്യാപിച്ചു. അപേക്ഷ സമർപ്പിച്ച അർഹരായ കർഷകർക്ക് ഒക്ടോബർ 5-ന് തുക ബാങ്ക് അക്കൗണ്ടുകളിൽ ലഭിക്കും. കർഷകർക്ക് വരുമാന പിന്തുണ നൽകാൻ ലക്ഷ്യമിട്ട് 2019-ലാണ് പിഎം കിസാൻ സമ്മാൻനിധി കേന്ദ്ര സർക്കാർ അവതരിപ്പിച്ചത്. നാല് മാസം കൂടുമ്പോൾ 2,000 രൂപ വീതം പ്രതി വർഷം 6,000 രൂപയാണ് കർഷകരിലെത്തിക്കുന്നത്. അർഹരായ കർഷകരുടെ അക്കൗണ്ടിലേക്ക് തുക നേരിട്ടെത്തും.
ഗുണഭോക്താക്കളുടെ പട്ടികയില്‍ നിങ്ങളുടെ പേരുണ്ടോയെന്ന് എങ്ങനെ പരിശോധിക്കാം?
1. പിഎം-കിസാന്‍ പദ്ധതിയുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2. beneficiary list എന്ന ടാബില്‍ ക്ലിക്ക് ചെയ്യുക.
3. സംസ്ഥാനം, ജില്ല, ഉപജില്ല, ബ്ലോക്ക്, വില്ലേജ് എന്നീ വിവരങ്ങള്‍ നല്‍കുക.
4. get report ല്‍ ക്ലിക്ക് ചെയ്യുക. ഗുണഭോക്താക്കളുടെ പട്ടിക സ്‌ക്രീനില്‍ ദൃശ്യമാകും.
കൂടാതെ 155261, 01124300606 എന്നീ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് വിളിച്ചും വിവരങ്ങള്‍ അറിയാവുന്നതാണ്.