5 Dec 2023 12:55 PM GMT
Summary
2025 ഓടെ 10 ദശലക്ഷം വ്യാപാരികളെ ഓപ്പണ്‍ നെറ്റ് വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കോമേഴ്‌സ് പ്ലാറ്റ്‌ഫോമിലേക്ക് (ഒഎന്‍ഡിസി) കൊണ്ടുവരാന്‍ പദ്ധതിയിട്ട് വണ്‍97 കമ്മ്യൂണിക്കേഷന്‍. ഡിജിറ്റല്‍ പേയ്‌മെന്റ് ബ്രാന്‍ഡായ പേടിഎമ്മിന്റെ ഉടമസ്ഥതയിലുള്ളതാണ് വണ്‍97.
ഒഎന്‍ഡിസി പ്ലാറ്റ്ഫോമില്‍ നിന്ന് 11.8 ദശലക്ഷം ഉപഭോക്താക്കളെ കമ്പനി വണ്‍97 ലേക്ക് എത്തിക്കാന്‍ സാധിച്ചതായി പേടിഎം സ്ഥാപകനും സിഇഒയുമായ വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു. 'പേടിഎമ്മിന്റെ ഇക്കോസിസ്റ്റം ചെറുകിട വ്യാപാരികളെ ചുറ്റിപ്പറ്റിയാണ് സജ്ജമാക്കിയിരിക്കുന്നത്. ചെറുകിട വ്യാപാരികളെയും ചെറുകിട ബിസിനസുകളേയും സമ്പദ് വ്യവസ്ഥയുടെ ഭാഗമാക്കാന്‍ സഹായിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇതിനായി കമ്പനി പണമടക്കുന്നുണ്ട്,' വിജയ് ശേഖര്‍ ശര്‍മ്മ പറഞ്ഞു.
സര്‍ക്കാര്‍ പിന്തുണയുള്ള പ്ലാറ്റ് ഫോമാണ് ഒഎന്‍സിഡി. ഒഎന്‍ഡിസിക്ക് 10 ദശലക്ഷത്തിലധികം ഉപഭോക്താക്കളുണ്ടെന്ന് ശര്‍മ്മ പറഞ്ഞു. ഇത് വിപണിയിലെ മൊത്തം ഇ-കൊമേഴ്സ് വിപണിയുടെ അഞ്ചിലൊന്നാണ്.
'ഒഎന്‍ഡിസി അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചതായി ഒഎന്‍ഡിസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടി കോശി പറഞ്ഞു. 'ജനുവരിയില്‍ ഞങ്ങള്‍ക്ക് ഏകദേശം 1,200 ഇടപാടുകള്‍ നടന്നിരുന്നു. ഈ മാസം അഞ്ച് ദശലക്ഷം ഇടപാടുകള്‍ നടന്നിട്ടുണ്ട്. 600 ഓളം നഗരങ്ങളില്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ കണ്ടെത്തി. മുന്‍നിര ആപ്പുകളുടെ ഭാഗമാകാന്‍ കഴിയുമ്പോള്‍ ഷോപ്പിംഗ് നടത്താന്‍ ആളുകള്‍ ശ്രമിക്കാറുണ്ട്. ഇത് തുടക്കമാണ്. അടുത്ത 1-2 വര്‍ഷത്തിനുള്ളില്‍ മികച്ച് മുന്നേറ്റമുണ്ടാകും. ഒരു വര്‍ഷത്തിനുള്ളില്‍ നിലവിലെ ഇടപാടുകളുടെ നിലവാരത്തിലേക്ക് ഒരു പൂജ്യം കൂടി ചേര്‍ക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്,' കോശി പറഞ്ഞു.
എല്ലാ ഇ-കൊമേഴ്സ് ഓഹരി ഉടമകള്‍ക്കും അവരുടെ സേവനത്തില്‍ പ്രവേശിക്കുന്നതിനും പേടിഎമ്മും, ഫോണ്‍പേ പിന്‍കോഡ്, ഹൈപ്പര്‍ലോക്കല്‍ ഇ-കൊമേഴ്സ് സ്ഥാപനമായ മാജിക്പിന്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനും ഒഎ്ന്‍ഡിസി വഴി സാധിക്കും.