image

14 Oct 2023 12:03 PM GMT

India

പാംഓയില്‍ ഇറക്കുമതി 29ശതമാനം വര്‍ധിച്ചു

MyFin Desk

Palm oil imports increased by 29 percent
X

Summary

  • പാമോയില്‍ ഇറക്കുമതി 90ലക്ഷം ടണ്ണിലെത്തി
  • മൊത്തം സസ്യ എണ്ണ ഇറക്കുമതി 2022- 23 നവംബര്‍-സെപ്റ്റംബര്‍ മാസത്തില്‍ 20% ഉയര്‍ന്നു


2022-23 എണ്ണ വര്‍ഷത്തിലെ ആദ്യ പതിനൊന്ന് മാസങ്ങളില്‍ ഇന്ത്യയുടെ പാമോയില്‍ ഇറക്കുമതി 29.21 ശതമാനം ഉയര്‍ന്ന് 90.80 ലക്ഷം ടണ്ണിലെത്തി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആര്‍ബിഡി പാംഓയില്‍ ഇറക്കുമതി അതിവേഗം വര്‍ധിച്ചത് ആഭ്യന്തര ശുദ്ധീകരണശാലകള്‍ക്ക് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു.

ലോകത്തെ സസ്യ എണ്ണ വാങ്ങുന്ന മുന്‍നിര രാജ്യമായ ഇന്ത്യ, കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 70.28 ലക്ഷം ടണ്‍ പാം ഓയില്‍ ഉല്‍പ്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്.

അതേസമയം, രാജ്യത്തെ മൊത്തം സസ്യ എണ്ണ ഇറക്കുമതി 2022- 23 നവംബര്‍-സെപ്റ്റംബര്‍ മാസത്തില്‍ 20ശതമാനം ഉയര്‍ന്ന് 156.73 ലക്ഷം ടണ്ണായി.എന്നിരുന്നാലും, സെപ്റ്റംബറില്‍, രാജ്യത്തിന്റെ സസ്യ എണ്ണ ഇറക്കുമതി 5 ശതമാനം കുറഞ്ഞു.

'മുന്‍ വര്‍ഷം ഇതേ കാലയളവിലെ 16.32 ലക്ഷം ടണ്ണില്‍ നിന്ന് 15.52 ലക്ഷം ടണ്ണായാണ് കുറഞ്ഞത്. 2022 നവംബറിലും 2023 സെപ്റ്റംബറിലുംഎണ്ണപന ഉല്‍പ്പന്നങ്ങളുടെ വില മറ്റുള്ള സസ്യ എണ്ണകളുടേതിന് ഒപ്പമായപ്പോള്‍ ഇറക്കുമതി കുത്തനെ വര്‍ധിച്ചു. പാമോയിലിന്റെ വിഹിതം 59 ശ ഉയര്‍ന്നു.' മുംബൈ ആസ്ഥാനമായുള്ള സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പ്രസ്താവനയില്‍ പറഞ്ഞു.

എന്നാല്‍ അസംസ്‌കൃത പാം ഓയില്‍ ഇറക്കുമതി സോയാബീനുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ തിരിച്ചടി നേരിട്ടു.ഈ വര്‍ഷം സെപ്റ്റംബറില്‍ മൊത്തം 7.05 ലക്ഷം ടൺ ആയി ഇറക്കുമതി കുറഞ്ഞത്. മുന്‍ മാസം ഇത് 8.24 ലക്ഷം ടണ്ണായിരുന്നു.

പാം ഓയില്‍ ബാസ്‌കറ്റില്‍ ആര്‍ബിഡി പാമോലിന്‍, ക്രൂഡ് പാം ഓയില്‍ (സിപിഒ), ക്രൂഡ് ഓലിന്‍, ക്രൂഡ് പാം കേര്‍ണല്‍ ഓയില്‍ (സിപികെഒ) എന്നിവ ഉള്‍പ്പെടുന്നു.

ആഭ്യന്തര ഭക്ഷ്യ എണ്ണ വിലയിലെ കുത്തനെ ഉണ്ടായ ഇടിവ് ഡിമാന്‍ഡ് വര്‍ധിപ്പിച്ചു. ഇത് ഓഗസ്റ്റ്, സെപ്റ്റംബര്‍ ഡാറ്റയില്‍ പ്രതിഫലിക്കുന്നു. സമീപ മാസങ്ങളില്‍ ആഭ്യന്തര ഭക്ഷ്യ എണ്ണ വില ഇടിഞ്ഞതോടെ പ്രതിശീര്‍ഷ ഉപഭോഗം വര്‍ധിച്ചതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

ആകെഎണ്ണപന ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയുടെ 25 ശതമാനത്തിലധികം വരുന്ന ആര്‍ബിഡി പാമോലിന്‍ ഇറക്കുമതി കുതിച്ചുയര്‍ന്നു.ഈ കുതിച്ചുചാട്ടം റിഫൈനിംഗ് വ്യവസായത്തെ സാരമായി ബാധിച്ചു.