image

4 Oct 2023 11:15 AM GMT

India

പാം ഓയില്‍ ഇറക്കുമതി 19% കുറഞ്ഞു

MyFin Desk

19% decline in palm oil imports
X

Summary

  • ആവശ്യത്തിന് സ്റ്റോക്ക് ഉള്ളതിനാൽ ഒക്ടോബറിൽ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ഇനിയും കുറയും


ഇന്ത്യയുടെ ഭക്ഷ്യയെണ്ണ ഇറക്കുമതിയില്‍ സെപ്റ്റംബറില്‍ കുറവ് രേഖപ്പടുത്തി . ഓഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 19 ശതമാനത്തിന്റെ കുറവാണുണ്ടായത് . റിഫൈനന്‍മാര്‍ പാമോയില്‍ വാങ്ങുന്നത് 26 ശതമാനം വെട്ടിക്കുറച്ചതിനാലാണ് ഇറക്കുമതി കുറഞ്ഞത്.

വലിയ തോതില്‍ സസ്യയെണ്ണ ഉപഭോഗമുള്ള രാജ്യങ്ങള്‍ ഇറക്കുമതി കുറച്ചത് എണ്ണ ഉത്പാദന രാജ്യങ്ങളായ ഇന്തോനേഷ്യയേയും മലേഷ്യയേയും ഉയര്‍ന്ന സ്റ്റോക്കിലേക്ക് നയിച്ചേക്കാം. ഡീലര്‍മാരുടെ കണക്കുകള്‍ പ്രകാരം 830,000 ടണ്‍ പാമോയില്‍ ഉള്‍പ്പെടെ, സെപ്റ്റംബറിലെ ഇന്ത്യയുടെ മൊത്തം ഭക്ഷ്യ എണ്ണ ഇറക്കുമതി 1.5 ദശലക്ഷം മെട്രിക് ടണ്ണായി കുറഞ്ഞു.

സസ്യയെണ്ണയുടെ ആഭ്യന്തര സ്റ്റോക്ക് ഒരു വര്‍ഷം മുമ്പ് 2.4 ദശലക്ഷത്തില്‍ നിന്ന് സെപ്റ്റംബര്‍ ആയപ്പോഴേക്കും 3.7 ദശലക്ഷം ടണ്ണായി ഉയര്‍ന്നതായി ട്രേഡ് ബോഡി സോള്‍വെന്റ് എക്സ്ട്രാക്ടേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (എസ്ഇഎ) പറയുന്നു. സണ്‍ഫ്‌ളവര്‍ ഓയില്‍ ഇറക്കുമതി ഒരു മാസം മുമ്പത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു 310,000 ടണ്ണിലെത്തി. അതേസമയം സോയ ഓയിൽ ഇറക്കുമതി രണ്ട് ശതമാനം ഉയര്‍ന്ന് 365,000 ടണ്ണായി.

ഇന്ത്യ പ്രധാനമായും ഇന്തോനേഷ്യ, മലേഷ്യ, തായ്‌ലൻഡ് എന്നിവിടങ്ങളില്‍ നിന്നാണ് പാമോയില്‍ വാങ്ങുന്നത്, അര്‍ജന്റീന, ബ്രസീല്‍, റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ നിന്ന് സോയ എണ്ണയും , സൂര്യകാന്തി എണ്ണയും ഇറക്കുമതി ചെയ്യുന്നു.

ജൂണ്‍- ഓഗസ്റ്റ് മാസങ്ങളിലെ വരണ്ട കാലാവസ്ഥയും മന്ദഗതിയിലായ നടീലും ആഭ്യന്തര എണ്ണക്കുരു ഉത്പാദനത്തില്‍ ആശങ്ക ഉയര്‍ത്തുന്നതായി ഫിലിപ് ക്യാപിറ്റല്‍ ഇന്ത്യയുടെ കമ്മൊഡിറ്റീസ് വിഭാഗം മേധാവി അശ്വിനി ബന്‍സോഡ് പറഞ്ഞു. ഇത് ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഇറക്കുമതി ഉയരാൻ കാരണമായി.

ഉത്സവ സീസണിലെ ആവശ്യം നിറവേറ്റാന്‍ സ്റ്റോക്കുകള്‍ ആവശ്യത്തിലധികം ഉള്ളതിനാല്‍ ഒക്ടോബറില്‍ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ഇനിയും കുറയുമെന്ന് ജിജിഎന്‍ റിസര്‍ച്ചിലെ പട്ടേല്‍ പറഞ്ഞു.