16 Oct 2023 5:11 PM IST
Summary
- 35ല്‍അധികം നഗരങ്ങളിലെ ഹോട്ടലുകളാണ് ശൃംഖലയില്‍ ഉള്‍പ്പെടുത്തുന്നത്
- കോവിഡിനുശേഷം രാജ്യത്ത് വിനോദസഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നു
ഹോസ്പിറ്റാലിറ്റി ടെക്നോളജി സ്ഥാപനമായ ഒയോ, അടുത്ത മൂന്ന് മാസത്തിനുള്ളില്‍ 35 ലധികം നഗരങ്ങളിലെ 750 ഹോട്ടലുകള്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ കൂട്ടിച്ചേര്‍ക്കും.
ഒയോയുടെ പ്രീമിയം ബ്രാന്‍ഡുകളായ പാലറ്റ്, ടൗണ്‍ഹൗസ്, ടൗണ്‍ഹൗസ് ഓക്ക്, കളക്ഷന്‍ ഒ എന്നിവയ്ക്ക് കീഴിലാണ് പുതിയ ഹോട്ടലുകളില്‍ ഭൂരിഭാഗവും ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു.
ഗോവ, ജയ്പൂര്‍, മുസ്സൂറി, ഋഷികേശ്, കത്ര, പുരി, ഷിംല, നൈനിറ്റാള്‍, ഉദയ്പൂര്‍, മൗണ്ട് അബു തുടങ്ങിയ വയാണ് നഗരങ്ങളില്‍നിന്നുള്ളവയാണ് പുതിയ ഹോട്ടലുകള്‍. ഇത് ഈ മേഖലകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട താമസ സൗകര്യങ്ങളും അവിസ്മരണീയമായ അനുഭവങ്ങളും നല്‍കുമെന്ന് ഒയോ ചീഫ് മര്‍ച്ചന്റ് ഓഫീസര്‍ അനുജ് തേജ്പാല്‍ പറഞ്ഞു. ഈ വര്‍ഷം ജനുവരി-ജൂണ്‍ കാലയളവില്‍ ഇന്ത്യയിലെത്തിയ വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2022 ലെ ഇതേ കാലയളവിലെ കണക്കിനേക്കാള്‍ 106 ശതമാനം കൂടുതലാണെന്ന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് ഉദ്ധരിച്ച് ഒയോ പറഞ്ഞു.
''ടൂറിസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സീസണുകളിലൊന്നിലേക്കാണ് രാജ്യം കടക്കുന്നത്. കോവിഡിനുശേഷം ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നത് സന്തോഷകരമാണ്' തേജ്പാല്‍ പറഞ്ഞു.
സാധാരണയായി ഒക്ടോബര്‍ മുതല്‍ ജനുവരി വരെ നീണ്ടുനില്‍ക്കുന്ന സീസണില്‍ ആഭ്യന്തര, അന്തര്‍ദേശീയ വിനോദസഞ്ചാരികളുടെ ഒഴുക്ക് കാണാനാകും. ഇത് ടൂറിസത്തിനും ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും ഒരു നിര്‍ണായക കാലഘട്ടമാണ്.
യാത്രക്കാര്‍ക്ക് അവരുടെ യാത്രകള്‍ ആസൂത്രണം ചെയ്യുമ്പോള്‍ കൂടുതല്‍ സൌകര്യം നല്‍കുന്നതിനായി 'സ്റ്റേ നൗ, പേ ലേറ്റര്‍' (എസ്എന്‍പിഎല്‍) ഓപ്ഷനും അവതരിപ്പിച്ചിട്ടുണ്ടെന്ന് ഒയോ പറഞ്ഞു. എസ്എന്‍പിഎല്‍ ഉപഭോക്താക്കള്‍ക്ക് 5,000 രൂപയുടെ ക്രെഡിറ്റ് ലിമിറ്റ് നല്‍കുന്നു, അത് 15 ദിവസത്തെ താമസത്തിന് ശേഷം തീര്‍പ്പാക്കാനാകും.